
'കുഞ്ഞുങ്ങളുടെ ജനനത്തിന് മുൻപേ കൊലപാതകം ആസൂത്രണം ചെയ്തു' അഞ്ചലിൽ യുവതിയേയും ഇരട്ട മക്കളേയും കൊലപ്പെടുത്തിയ പ്രതിയുടെ വെളിപെടുത്തൽ

കൊല്ലം: ഏറെ ആസൂത്രിതമായാണ് കൊല്ലം അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി. കൊലപാതകം രഞ്ജിനിയുടെ പ്രസവത്തിന് മുൻപേ ആസൂത്രണം ചെയ്തു.
രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്നും പ്രതി ദിബിൽകുമാർ മൊഴി നൽകി. യുവതിയേയും കുട്ടികളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണ്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ദിബിൽകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.
കുഞ്ഞുങ്ങളുടെ പിതൃത്വം ദിബിൽകുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതാണ് ക്രൂരകൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. ഇതിനായി ആദ്യം രാജേഷ് രഞ്ജിനിയും അമ്മയുമായി തന്ത്രപൂർവം അടുപ്പം സ്ഥാപിച്ചു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി സഹായിച്ചു. വാടക വീട്ടിലേക്ക് ഇവരെ മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ദിബിൽകുമാർ പറഞ്ഞു.
2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെൺമക്കളും കൊല്ലപ്പട്ടത്. 19 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഇവർ പിടിയിലായി. സൈനികരാണ് പ്രതികളായ ദിബിൽകുമാറും രാജേഷും. പത്താൻ കോട്ട് യൂണിറ്റിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് പൊലിസ് മനസ്സിലാക്കി എന്നറിഞ്ഞതോടെ ഇരുവരും ഒളിവിൽ പോയി. പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ സ്‌കൂൾ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു ഇരുവരും.
ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം
2006 ഫെബ്രുവരി 10ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിബില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
അതേസമയം, കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിബില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിച്ചു. അവിടെ അധ്യാപികമാരായവരെയാണ് വിവാഹം കഴിച്ചത്.
ഭൂമിയും വീടും വാങ്ങി അവിടെ സ്ഥിരതാമസമാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവര്‍. പുതുച്ചേരിയിലാണെങ്കിലും പ്രതികളിരുവരും ഈ സംഭവങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. ഇതാണ് ഇവര്‍ പുതുച്ചേരിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തത്.
എന്നാല്‍ സി.ബി.ഐ ഇവര്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. കുറ്റകൃത്യം നടത്തി ഒളിവില്‍ പോകുന്നവരെ കണ്ടെത്താന്‍ പ്രത്യക വിഭാഗം തന്നെ സി.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നിരന്തരമായി പ്രതികളെ കുറിച്ച വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരുന്നു.ഈ വിവരശേഖരണത്തിനിടെയാണ് പ്രതികള്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. അലയമണ്‍ സ്വദേശികളിലൊരാള്‍ ദിബില്‍കുമാറിനെ പുതുച്ചേരിയില്‍ വെച്ച് കണ്ടു എന്ന് സി.ബി.ഐയെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടന്‍ ചെന്നൈ സി.ബി.ഐ. യൂണിറ്റ് ഡിവൈ.എസ്.പി.മാരായ രാജശേഖര്‍, രവി, അഡീഷണല്‍ എസ്.പി. ദിനേശ്, എസ്.ഐ. സെബാസ്റ്റ്യന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ദിബില്‍ കുമാറിനെയും രാജേഷിനെയും ഉച്ചയോടെ കണ്ടെത്തി, അറസ്റ്റ് രേഖപ്പെടുത്തി, പുതുച്ചേരിയിലെ കോടതിയില്‍ വൈകുന്നേരത്തോടെ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ സി.ബി.ഐ. ചെന്നൈ യൂണിറ്റ് സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവമുണ്ടായത് കേരളത്തിലായതിനാല്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം സി.ജെ.എം. കോടതിയിലായതിനാലാണ് ഇരുവരെയും എറണാകുളത്ത് തന്നെ ഹാജരാക്കിയത്.
'ഇനിയും കേസുമായി മുന്നോട്ടു പോകാന്‍ എന്റെ കയ്യിലൊന്നുമില്ലായിരുന്നു, ദൈവം പ്രാര്‍ഥനകേട്ടു' പോരാട്ടത്തിന്റെ വിജയ തീരത്തു നിന്ന് കണ്ണീര്‍ വറ്റിയ അമ്മ പറയുന്നു
അഞ്ചാലുംമൂട്: 'എന്റെ പ്രാര്‍ഥന ദൈവം കോട്ടു' രഞ്ജിനിയുടെ അമ്മ ശാന്തമ്മ നിറകണ്ണുകളോടെ പറയുന്നു. മകള്‍ക്കും പേരക്കുട്ടികള്‍ക്കുമായി വയറ് മുറുക്കിക്കെട്ടി നടത്തിയ പോരാട്ടത്തിന്റെ കനല്‍വഴിയുടെ വിജയതീരത്തു നിന്നാണ് അവരിചു പറയുന്നത്. സംഭവത്തിനുശേഷം അഞ്ചാലുംമൂട് കുപ്പണയിലുള്ള മൂദോടത്ത് പടിഞ്ഞാറ്റതില്‍ വീട്ടില്‍ താമസമാക്കിയ ശാന്തമ്മ (67) പുരാണപാരായണം നടത്തി ലഭിക്കുന്ന വരുമാനത്തിലായിരുന്നു അവരുടെ ജീവിതവും നിയമ പോരാട്ടവും മുന്നോട്ടു പോയിരുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സി.ബി.ഐ നാളെ കോടതിയെ സമീപിക്കും. കസ്റ്റഡിയില്‍ വാങ്ങി അഞ്ചലില്‍ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് സി.ബി.ഐ തീരുമാനം.
In a shocking revelation, Dibilkumar, the main accused in the 2006 Kollam triple murder case, confessed that the brutal killings of a woman and her twin children were carefully planned.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 6 days ago
ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്
Cricket
• 6 days ago
ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി
Trending
• 6 days ago
മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍
International
• 6 days ago
ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു
uae
• 6 days ago
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
Kerala
• 6 days ago
വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ
National
• 6 days ago
അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ
Saudi-arabia
• 6 days ago
കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം
Football
• 6 days ago
ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ
Cricket
• 6 days ago
ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
Business
• 6 days ago
എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്
Football
• 6 days ago
നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്
Kuwait
• 6 days ago
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
International
• 6 days ago
മദ്റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
Kerala
• 6 days ago
ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ
National
• 6 days ago
കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 6 days ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 6 days ago
'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്കുമാര്
Kerala
• 6 days ago
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
Saudi-arabia
• 6 days ago
പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ
Saudi-arabia
• 6 days ago