കായികമേളയിൽ നിന്നും സ്കൂളുകളെ വിലക്കിയ നടപടി; റിപ്പോർട്ടു തേടി ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടിയിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മിഷൻ. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂളുകളെ വിലക്കിയ നടപടി കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളെയാണ് സംസ്ഥാന സ്കൂൾ കായികമേളയിൽനിന്നും വിലക്കിയത്. ഈ നടപടി ദേശീയ സ്കൂൾ കായികമേളയിലും ഇവർക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തും. സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും, ഡയറക്ടറോടും ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.
I'm unable to find more information on this topic. You may want to try searching online for the latest updates on this story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."