മണിപ്പൂരിൽ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി തീറ്റിച്ചു
ഇംഫാൽ: 20 മാസത്തിലേറെയായി വംശീയകലാപം നടക്കുന്ന മണിപ്പൂരിൽ മെയ്തി അക്രമികൾ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി ഭക്ഷിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ടയിൽ വാർഡ് നമ്പർ 2 സ്വദേശി തംബക്മയൂം കമൽ ഹസ്സന്റെ മകൻ തംബക്മയൂം അക്തർ (18) ആണ് ആക്രമിക്കപ്പെട്ടത്. മെയ്തികളുടെ തീവ്രവാദ സായുധസംഘമായ അരംബായ് ടെങ്കോലിന്റെ അംഗങ്ങളാണ് അക്തറിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ച ശേഷം പന്നിയിറച്ചി വായിലേക്ക് തിരുകുകയും ഭക്ഷിപ്പിക്കുകയും ചെയ്തത്.
അക്രമത്തിനിടെ തീവ്രവാദികളിൽ ചിലർ 18 കാരന്റെ ശരീരത്തിൽ നഖംകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. സഹപാഠിയായ മെയ്തി പെൺകുട്ടിയുമായുള്ള തർക്കം സംബന്ധിച്ച് ചർച്ചചെയ്യാനെന്ന വ്യാജേന വിളിപ്പിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിവിധ മുസ്‍ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഓൾ മണിപ്പൂർ മുസ്‍ലിം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനും ആക്രമണത്തെ അപലപിച്ചു. ഈ മാസം നാലിന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."