HOME
DETAILS

മണിപ്പൂരിൽ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി തീറ്റിച്ചു

  
Web Desk
January 10, 2025 | 3:30 AM

Muslim teenager beaten and fed pork in Manipur


ഇംഫാൽ: 20 മാസത്തിലേറെയായി വംശീയകലാപം നടക്കുന്ന മണിപ്പൂരിൽ മെയ്തി അക്രമികൾ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി ഭക്ഷിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ടയിൽ വാർഡ് നമ്പർ 2 സ്വദേശി തംബക്മയൂം കമൽ ഹസ്സന്റെ മകൻ തംബക്മയൂം അക്തർ (18) ആണ് ആക്രമിക്കപ്പെട്ടത്. മെയ്തികളുടെ തീവ്രവാദ സായുധസംഘമായ അരംബായ് ടെങ്കോലിന്റെ അംഗങ്ങളാണ് അക്തറിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ച ശേഷം പന്നിയിറച്ചി വായിലേക്ക് തിരുകുകയും ഭക്ഷിപ്പിക്കുകയും ചെയ്തത്.

അക്രമത്തിനിടെ തീവ്രവാദികളിൽ ചിലർ 18 കാരന്റെ ശരീരത്തിൽ നഖംകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. സഹപാഠിയായ മെയ്തി പെൺകുട്ടിയുമായുള്ള തർക്കം സംബന്ധിച്ച് ചർച്ചചെയ്യാനെന്ന വ്യാജേന വിളിപ്പിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിവിധ മുസ്‍ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഓൾ മണിപ്പൂർ മുസ്‍ലിം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനും ആക്രമണത്തെ അപലപിച്ചു. ഈ മാസം നാലിന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  2 days ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  2 days ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  2 days ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  2 days ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  2 days ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  2 days ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  2 days ago
No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  2 days ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  2 days ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  2 days ago