HOME
DETAILS

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് നിരാശ; സൂപ്പർതാരത്തിന് വീണ്ടും പരുക്ക്

  
Sudev
January 11 2025 | 05:01 AM

Report says mayank yadav injury will miss against England twenty twenty series

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ഈ പരമ്പരക്കായുള്ള ഇന്ത്യൻ ടി-20 സ്‌ക്വാഡിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നിരാശ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ താരം മായങ്ക് യാദവിന് പരമ്പര നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിന് പരുക്കേറ്റത്തിന് പിന്നാലെ താരത്തിന് ഈ പരമ്പര പൂർണമായും നഷ്ടപ്പെടുമെന്നാണ് വാർത്തകൾ നിലനിക്കുന്നത്.

2024ൽ ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ ആയിരുന്നു മായങ്ക് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു ശേഷം നടന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര പരുക്ക് മൂലം മായങ്കിന് നഷ്ടമായിരുന്നു. 

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ശ്രെദ്ധ നേടിയ താരമാണ് മായങ്ക് യാദവ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനു വേണ്ടി 150 കിലോ മീറ്റർ വേഗതയിലായിരുന്നു മായങ്ക് പന്തെറിഞ്ഞത്. എന്നാൽ കുറച്ചു മത്സരങ്ങളിൽ മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചുള്ളൂ. പരുക്ക് പറ്റിയതിനു പിന്നാലെ താരത്തിന് സീസൺ മുഴുവൻ നഷ്ടമാവുകയായിരുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് 11 കോടി തുകക്കായിരുന്നു ലഖ്നൗ സൂപ്പർ ജയൻ്റ്സ് മായങ്ക് യാദവിനെ നിലനിർത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  39 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago