
നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലിസ്; മൃതദേഹം മറവു ചെയ്തത് ആരുമറിയാതെ, അച്ഛന്‍ സമാധിയായതെന്ന് മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛന്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയ സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ്. 'സമാധി'യായെന്ന് മക്കൾ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് 'അച്ഛൻ സമാധി'യായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺമക്കൾ ചേർന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാൽ ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.
അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നാണ് മകൻ പറയുന്നത്. പിതാവ് സമാധിയായ ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടുകയായിരുന്നു. മൂടാനുള്ള ഒരുക്കങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നതാണെന്നും മകൻ പറഞ്ഞു. പിതാവ് മരിച്ച വിവരം 'സമാധി'യായി എന്ന ഫ്‌ളെക്‌സ് വച്ചതാടെയാണ് നാട്ടുകാർ അറിയുന്നത്.
'ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി' എന്നും മകൻ പറയുന്നു. 'സമാധി' എല്ലാവരെയും അറിയിക്കാൻ പാടുള്ളതല്ലെന്നും, അതിനാൽ ബന്ധുജനങ്ങളിൽ 'സമാധി'ക്ക് സാക്ഷിയായത് താൻ മാത്രമാണെന്നും മകൻ പറയുന്നു. ചുമട്ടു തൊഴിലാളിയായ പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയത്. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നത് എന്ന് ഇളയമകൻ പറഞ്ഞു.
ഏതു ദിവസം സമാധിയാകും എന്ന് അച്ഛൻ അറിഞ്ഞിരുന്നു. കന്യാകുമാരിയിൽ നിന്നും വളരെമുമ്പേ കല്ലും വിളക്കും കൊണ്ടുവന്നിരുന്നു. പേരാലിന്റെ കീഴിൽ ഇരുന്നു അച്ഛൻ ധ്യാനിക്കുമായിരുന്നു. 'സമാധി'യാവാനുള്ള സമയമായപ്പോൾ, അദ്ദേഹം പീഠത്തിലിരുന്നു, ആധാര ചക്രങ്ങൾ ഉണർത്തിയാണ് 'സമാധി'യിലേക്ക് പോയതെന്നും മകൻ പറയുന്നു.
In Neyyattinkara, police have exhumed the body of Gopan Swami after allegations arose regarding the mysterious nature of his burial, which his children described as a 'Samadhi.' Following suspicions raised about the circumstances, the police decided to conduct a post-mortem. The family had recently placed a memorial board stating that the father had achieved 'Samadhi,' with his two sons having buried him and created a monument.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• 4 days ago
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും
International
• 4 days ago
ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‍ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന
National
• 4 days ago
മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala
• 4 days ago
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു
Kerala
• 4 days ago
പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം
Cricket
• 4 days ago
നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ല
International
• 4 days ago
കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു
Football
• 4 days ago
പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും
Kerala
• 4 days ago
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ
Economy
• 4 days ago
ബുൾഡോസർ രാജുമായി വീണ്ടും യോഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി
National
• 4 days ago
മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്
Kerala
• 5 days ago
തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി
Business
• 5 days ago
മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം
Football
• 5 days ago
കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി ഡൊമിനിക് മാർട്ടിൻ ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?
Kerala
• 5 days ago
ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്കാന് 5000
Kerala
• 5 days ago
വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ
Kerala
• 5 days ago
സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ
Kerala
• 5 days ago
തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു
Kerala
• 5 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത
Kerala
• 5 days ago
വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍
Kerala
• 5 days ago