HOME
DETAILS

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

  
ഗിരീഷ് കെ നായർ
January 14, 2025 | 6:20 AM

Central Meteorological Center turns 150 tomorrow

തിരുവനന്തപുരം: കൂടുതൽ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകാനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ അഭിമാന നേട്ടങ്ങൾക്കിടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ാം പിറന്നാൾ. നിരന്തരം പഴി കേൾക്കേണ്ടിവരാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കാലാവസ്ഥാ പ്രവചന മേഖലയിൽ കാര്യമായ പുരോഗതി നേടാൻ കാലാവസ്ഥാ കേന്ദ്രത്തിനായിട്ടുണ്ട്.

തൊട്ടടുത്ത മണിക്കൂറിൽ പ്രാദേശിക തലത്തിലെവിടെയാണ് കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് കൃത്യമായി പ്രവചിക്കാനും അത് സൗജന്യമായി ഫോൺ സന്ദേശങ്ങളായി എത്തിക്കാനും കഴിയും വിധം വളർന്നിരിക്കുന്നു ഇപ്പോൾ ഈ കേന്ദ്രം. 1875 ജനുവരി 15ന് ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് സ്ഥാപിതമായത്. 1864ൽ കൊൽക്കത്തയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിനും 1866ലും 1871ലും മൺസൂൺ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും പിന്നാലെയാണ് കാലാവസ്ഥ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമായി ഒരു കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്. 

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിൽ ഉണ്ടായ തർക്കം പ്രവചനത്തിൽ ഈ കേന്ദ്രം പിന്നിലല്ലേ എന്ന സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഈ കേന്ദ്രം കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതനുസരിച്ച് സംസ്ഥാനം വയനാട്ടിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ട സ്ഥലത്തിനു ചുറ്റുമുണ്ടായിരുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നതുമാണ്. എന്നാൽ, കേന്ദ്ര കാലാവസ്ഥ സംവിധാനവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും കരുതിയതിനപ്പുറം ഉരുൾ പൊട്ടി ഒഴുകിയ വഴിയിലുണ്ടായിരുന്നവർക്കാണ് ജീവഹാനി നേരിട്ടതെന്ന് പിന്നീടാണ് വിശദീകരണങ്ങൾ പുറത്തുവന്നത്.

ഇന്ന് നിരവധി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെ സ്പർശിക്കുകയും ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെയും ഉപജീവന മാർഗത്തെയും സ്വാധീനിക്കുകയും ചെയ്യുന്ന മുൻനിര സ്ഥാപനമാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ കംപ്യൂട്ടർ സ്ഥാപിക്കാനായതാണ് കാലാവസ്ഥ കേന്ദ്രം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

900 കോടി രൂപ മുടക്കി പുതിയ സൂപ്പർ കംപ്യൂട്ടർ സ്ഥാപിച്ചതോടെ 12 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ പ്രവചിക്കാനുള്ള ശേഷി ആറ് കിലോമീറ്റർ ചുറ്റളവിലുള്ള കാലാവസ്ഥ പ്രവചിക്കാവുന്ന ശേഷിയിലേക്ക് മാറിയിട്ടുണ്ട്. 2018ൽ സ്ഥാപിച്ച മിഹിർ, പ്രത്യുഷ് എന്നീ സൂപ്പർ കംപ്യൂട്ടറുകൾ മാറ്റി കൂടുതൽ ശേഷിയുള്ളവ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  21 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  21 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  21 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  21 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  21 days ago
No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  21 days ago
No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  21 days ago
No Image

ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

National
  •  21 days ago
No Image

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

uae
  •  21 days ago
No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  21 days ago