HOME
DETAILS

യുഎഇയിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ജനുവരി 6ന് മുമ്പ് നൽകിയ പെർമിറ്റുകൾ ഇപ്പോൾ അസാധുവെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

  
Web Desk
January 14, 2025 | 1:39 PM

UAE Drone Permits Issued Before January 6 No Longer Valid

യുഎഇ: ജനുവരി ആറിന് മുമ്പ് നൽകിയ എല്ലാ ഡ്രോൺ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അസാധുവാകുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

യുഎഇയിലെ ഡ്രോൺ ഉടമകൾ ഇനി ഡ്രോണുകൾ പ്രവർത്തിക്കാൻ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി പുതിയ അപേക്ഷ സമർപ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു. ജനുവരി 7 ന് ആഭ്യന്തര മന്ത്രാലയം വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള നിരോധനം ഭാഗികമായി പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനുവരി 6 ന് മുമ്പ് നൽകിയ പെർമിറ്റുകൾ അസാധുവാണെന്ന് ഇപ്പോൾ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഡ്രോണുകളിൽ റിമോട്ട് ഐഡന്റിഫിക്കേഷൻ സംവിധാനം ഉണ്ടായിരിക്കണം കൂടാതെ, പ്രവർത്തന സമയത്ത് ആപ്പ് ഉപയോഗിക്കണമെന്നും ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ഡ്രോൺ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നവർ GCAA അംഗീകൃത കേന്ദ്രത്തിൽ നിന്ന് പരിശീലന സർട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ, അവർ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്ന് ഒരു ഉൽപ്പന്ന സ്റ്റാറ്റസ് സ്റ്റേറ്റ്‌മെൻ്റിന് അഭ്യർത്ഥിക്കുകയും യുഎഇ ഡ്രോൺസ് ആപ്പിൽ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും അനുസരിക്കുകയും വേണം.

ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനുള്ള ഔദ്യോഗിക രജിസ്ട്രേഷനായി  drones.gov.ae വെബ്‌സൈറ്റിലേക്ക് പോകാവുന്നതാണ്. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്, അല്ലെങ്കിൽ വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്യാം.

ദുബൈയിൽ നിലവിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള നിരോധനം തുടരുകയാണ്. നഗരത്തിൽ വിനോദ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകളുടെ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

The General Civil Aviation Authority has announced that drone permits issued in the UAE before January 6 are now invalid, requiring operators to obtain new permits to ensure compliance with updated regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  4 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  4 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  4 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  4 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  4 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  4 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  4 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  4 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  4 days ago