HOME
DETAILS

പ്രവാസി പ്രതിസന്ധിയും ഇടതുസര്‍ക്കാരും

  
backup
September 02 2016 | 18:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%9f


സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ 69 മേഖലകളില്‍ക്കൂടി സ്വദേശിവല്‍ക്കരണം ശക്തമാക്കാനാണു സഊദി അധികൃതരുടെ തീരുമാനം. മൊബൈല്‍ഫോണ്‍ മേഖലയിലെന്നപോലെ മലയാളികള്‍ കൂടുതലുള്ള കാര്‍ വിപണനമേഖലയിലടക്കം സ്വദേശിവല്‍ക്കരണം ഉറപ്പായിക്കഴിഞ്ഞു. ഇതു ഗുരുതരമായ അവസ്ഥയിലേയ്ക്കാണു പ്രവാസികളെ തള്ളിവിടാന്‍ പോകുന്നത്.


പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍, സഊദി അറേബ്യയെന്ന വലിയരാജ്യമാകെ പടര്‍ന്നുപിടിക്കുന്ന നിതാഖാത്പ്രശ്‌നം നമ്മുടെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യംചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സഊദിയില്‍ രണ്ടു കമ്പനിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടു തൊഴിലാളികള്‍ നേരിട്ട പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ കാണിച്ച കെടുകാര്യസ്ഥത അനുഭവിച്ചറിഞ്ഞതാണ്. അടിയന്തരമായി പ്രശ്‌നത്തിലിടപെട്ടു പരിഹാരത്തിനു ശ്രമിക്കാതെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന്റെയും മറ്റും പേരില്‍ രാഷ്ട്രീയവിവാദമുണ്ടാക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.
പ്രവാസികളുമായും വിദേശകാര്യവുമായും ബന്ധപ്പെട്ടു നിരവധി പ്രശ്‌നങ്ങള്‍ കേരളഭരണകൂടത്തിന് എക്കാലത്തും നേരിടേണ്ടിവരും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്നു നയതന്ത്ര പാസ്‌പോര്‍ട്ട് വിവാദമോ കേരളസര്‍ക്കാരിന്റെ നിര്‍ജീവാവസ്ഥയോ അല്ല നാം കണ്ടത്. സക്രിയമായ ഇടപെടലും ക്രിയാത്മകവും ചടുലവുമായ പ്രശ്‌നപരിഹാരവുമായിരുന്നു.


ആഭ്യന്തരയുദ്ധവും ഭീകരാക്രമണവും ഐസിസിന്റെ കടന്നുവരവും കാരണം ലിബിയ, ഇറാഖ്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകരമായ അക്രമങ്ങള്‍ നടന്നു. അവിടെ മലയാളികളടക്കമുള്ള പ്രവാസികള്‍ കുടുങ്ങി. നഴ്‌സുമാരായ സഹോദരിമാരുടെ അവസ്ഥ അതിദയനീയമായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍പോലുമുള്ള സാഹചര്യമില്ലായിരുന്നു. പ്രശ്‌നമറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഊണുമുറക്കവുമില്ലാതെ കേന്ദ്രസര്‍ക്കാരിനെപ്പോലും മുന്നില്‍നിന്നു നയിക്കുകയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍മാരുമായും ഇന്ത്യന്‍ എംബസികളുമായും നേരിട്ട് ഏകോപനം നടത്തി. രാപ്പകല്‍ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം സെക്രട്ടേറിയറ്റിലും ഡല്‍ഹിയിലും തുറന്നു.


രാഷ്ട്രീയം മറന്നു കേന്ദ്രവിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ സഹായം ചോദിച്ചുവാങ്ങി. മലയാളികള്‍ക്കൊപ്പം അന്യസംസ്ഥാനക്കാരെപ്പോലും കേരളം സ്വന്തംചെലവില്‍ നാട്ടിലെത്തിച്ചു. വിസയ്ക്കു ഭീമമായ തുക നല്‍കി കഷ്ടത്തിലായ നഴ്‌സുമാര്‍ക്കു സുമനസുകളെ ഉപയോഗിച്ചു സാമ്പത്തികസഹായവും സുരക്ഷിതമേഖലകളില്‍ ജോലിയും ലഭ്യമാക്കി. വ്യവസായിയായ സി.കെ മേനോന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഓരോ നഴ്‌സിനും മൂന്നുലക്ഷംരൂപ നല്‍കി. എം.എ യൂസഫലി മുതല്‍ പല വ്യവസായികളും ആവശ്യം കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു. ഈ പ്രവൃത്തിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാരും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.
സൗദി അറേബ്യയിലെ നിതാഖാത്ത് പ്രശ്‌നത്തിലും മുന്‍സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. നോര്‍ക്ക ചുമതലയുണ്ടായിരുന്ന മന്ത്രി കെ.സി ജോസഫിനെ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിക്കാന്‍ ഏല്‍പ്പിച്ചു. നോര്‍ക്കയുടെ ഉദ്യോഗസ്ഥരെ അയച്ചു കൃത്യമായി കാര്യങ്ങള്‍ പഠിച്ചു. പ്രശ്‌നപരിഹാരം എളുപ്പത്തില്‍ കണ്ടു. പൊതുമാപ്പിന്റെ കാലാവധി നീട്ടിക്കിട്ടിയതു പതിനായിരക്കണക്കിനു പ്രവാസികള്‍ക്ക് അനുഗ്രഹമായി. കേരളത്തിലെത്താനുള്ള ടിക്കറ്റും പോക്കറ്റ് മണിയും നല്‍കി. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. സബ്‌സിഡിയോടുകൂടി സ്വയംതൊഴില്‍ പദ്ധതിയാരംഭിച്ചു.


നേപ്പാളില്‍ ഭൂകമ്പംനടന്ന സമയത്തു നടത്തിയ അടിയന്തിര ഇടപെടലും ഏകോപനവും സഹായസൗകര്യങ്ങളും യു.ഡി.എഫ് സര്‍ക്കാറിനു പൊന്‍തൂവലായിരുന്നു. സാങ്കേതികതയ്ക്കപ്പുറം മനുഷ്യന്റെ വേദന മനസിലാക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടലായിരുന്നു അന്നു ലോകം കണ്ടത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ മലയാളി കുടുംബം കൊടുംതണുപ്പില്‍ അജ്ഞാതമായ സ്ഥലത്തു വയലിന് നടുവില്‍നിന്നുകൊണ്ടു മുഖ്യമന്ത്രിയെ വിളിച്ചു. പിന്നീട്, ഊണും ഉറക്കവുമില്ലാതെ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചത് നാം കണ്ടതാണ്.
2012 ഫെബ്രുവരി പതിനഞ്ചിന് എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റ് നമ്മുടെ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. വാര്‍ത്ത വന്നയുടനെ, രക്ഷപ്പെട്ടു പോകുകയായിരുന്ന കപ്പലിനെയും നാവികരെയും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പുറംകടലില്‍വളഞ്ഞു കേരളത്തിലെത്തിച്ചു. രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് കടുത്ത സമ്മര്‍ദമുണ്ടായിട്ടും കേരള സര്‍ക്കാര്‍ ഒരടിപോലും പിന്നോട്ടുവച്ചില്ല.
ഇന്നത്തെ കേരള സര്‍ക്കാറിന്റെ അവസ്ഥയെന്താണ്. സങ്കേതികതയിലും വിവാദത്തിലും കടിച്ചുതൂങ്ങി പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. കഴിഞ്ഞ ജൂലൈ മുപ്പതിനാണു കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് സഊദി ലേബര്‍ ക്യാംപിലെ വിഷയം ട്വീറ്റ് ചെയ്യുന്നത്. അവര്‍ അടിയന്തരമായി വിദേശകാര്യ സഹമന്ത്രിമാരായ വി.കെ സിങ്ങിനെയും എം.ജെ അക്ബറിനെയും സൗദിയിലേക്ക് അയക്കുന്നു. സഊദി സര്‍ക്കാറുമായി ചര്‍ച്ചചെയ്തു പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ പരിഗണന നേടിയെടുക്കുന്നു. ഫീസ് ഈടാക്കാതെ ഇഖാമ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറാതെതന്നെ താല്‍ക്കാലികമായി മറ്റു കമ്പനികളില്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റും തിരിച്ചു വരുന്നവര്‍ക്കു വിമാനടിക്കറ്റും നല്‍കാനും കമ്പനിയില്‍നിന്നു കിട്ടാനുള്ള കുടിശ്ശികനല്‍കാനും സഊദി അധികൃതര്‍ തീരുമാനമെടുത്തു. ആ സമയത്തു വേണ്ടരീതിയില്‍ കേരളസര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല. അന്നു ഡല്‍ഹിയിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടില്ല. നോര്‍ക്ക സെക്രട്ടറിയോടു പറഞ്ഞിട്ടുണ്ടെന്ന അലസമായ മറുപടി മാത്രം. എം.പിമാരെ ഉപയോഗിച്ചു സമ്മര്‍ദതന്ത്രം നടപ്പിലാക്കാനോ നയതന്ത്രനീക്കം നടത്താനോ ശ്രമിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞ് കെ.ടി ജലീലിനെയും തദ്ദേശ ഭരണ സെക്രട്ടറിയെയും സഊദിയില്‍ അയക്കാന്‍ തീരുമാനിക്കുകയും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു കാത്തുനില്‍ക്കുകയും ചെയ്തു. നോര്‍ക്ക ഉദ്യോഗസ്ഥന്‍ പോകേണ്ടിടത്തു തദ്ദേശസ്വയംഭരണ സെക്രട്ടറിയെ അയയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍തന്നെ സമീപനം വ്യക്തം. നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടാത്തപ്പോള്‍ അതു രാഷ്ട്രീയവിവാദമാക്കി തടിയൂരി.


ഇത് ഒരു സര്‍ക്കാറിന്റെ സമീപനത്തിന്റെ പ്രശ്‌നമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ജനതയുടെ പ്രശ്‌നങ്ങളെ എത്ര ലാഘവത്തോടെയാണു കാണുന്നതെന്ന് ഈ പ്രശ്‌നത്തില്‍ ഇടപെട്ട രീതിയില്‍നിന്നു മനസിലാക്കാം. ഇവിടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടൊന്നുമല്ല പ്രശ്‌നം. വേണമെങ്കില്‍ ചക്ക വേരില്‍ കായ്ക്കുമായിരുന്നു. അവിടെയാണു സഊദി രാജാവിന്റെ സമീപനം നാം ശ്രദ്ധിക്കേണ്ടത്. പത്തുകോടി സഊദി റിയാലാണു പ്രവാസികളുടെ ദുരിതപരിഹാരത്തിനു നീക്കിവച്ചത്. സ്വന്തം ജനതയല്ലാതിരുന്നിട്ടും സഊദിയുടെ ഉദാരമായ സമീപനം സ്വന്തം ജനതയോടു നമ്മുടെ സര്‍ക്കാറിനു കാണിക്കാന്‍ കഴിയുന്നില്ല.


പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. തൊഴിലുമായി ബന്ധപ്പെട്ടാണ് അധികപ്രശ്‌നങ്ങളും. ഇന്ത്യയും കേരളവും ഭാവിയില്‍ നേരിടുന്ന വലിയപ്രതിസന്ധിയാണു പ്രവാസികളുടെ പ്രശ്‌നങ്ങള്‍. ലോകമെങ്ങും കറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികാര്യവകുപ്പുതന്നെ ഇല്ലാതാക്കിയതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്കയെന്ന സംവിധാനം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്.


നോര്‍ക്കയെ നോക്കുകുത്തിയാക്കാതെ സജീവമായ ഇടപെടലിനു പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രവാസികള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. പ്രവാസികളാകാന്‍ തയാറെടുക്കുന്നവര്‍ക്ക് ഓരോ രാജ്യത്തിന്റെയും നിയമങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുന്ന പരിശീലനം നല്‍കണം.

തിരിച്ചുവരുന്ന പ്രവാസികള്‍ക്കു പുനരധിവാസ പാക്കേജ് ഫലപ്രദമായി നടപ്പാക്കണം. അടിയന്തരസാഹചര്യങ്ങളില്‍ എംബസിയിലും കേരളത്തിലും എതു തൊഴിലാളിക്കും ബന്ധപ്പെടാന്‍ കഴിയുന്ന സാഹചര്യമൊരുക്കണം. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥന്മാരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. എംബസികളില്‍ നിയമസഹായ സെല്ലുകള്‍ രൂപീകരിക്കണം. പ്രവാസികള്‍ കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്ന കാര്യവും ആരു മറക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago