HOME
DETAILS

ഇന്ത്യയുമായുള്ള യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ വന്‍കുതിപ്പ്

  
January 16, 2025 | 6:39 AM

Big jump in UAEs non-oil trade with India

ദുബൈ: ഇന്ത്യയുമായുള്ള യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ വമ്പന്‍കുതിപ്പ്. 2024ലെ ആദ്യ പത്തു മാസത്തില്‍ എണ്ണ ഇതര വ്യാപാരത്തില്‍ 22% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ അറേബ്യന്‍ കരുത്തരുടെ ഏറ്റവും വലിയ മൂന്നാത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ.

2024 ഒക്ടോബര്‍ അവസാനം വരെ 5,380 കോടി യുഎസ് ഡോളറിന്റെ എണ്ണ ഇതര വ്യാപാരമാണ് ഇന്ത്യയും യുഎഇയും തമ്മില്‍ നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22.6 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണ ഇതര വ്യാപാര രംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള സമഗ്രസാമ്പത്തിക പങ്കാളിത്ത കരാറാണ് വ്യാപാരത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത്.

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 മേയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്. നേരത്തെ ഊര്‍ജ മേഖലയില്‍ മാത്രമുണ്ടായിരുന്ന വ്യാപാര ബന്ധമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ മറ്റു മേഖലയിലേക്കും വ്യാപിപ്പിച്ചത്. 2030ഓടെ നൂറ് ബില്യണ്‍ യുഎസ് ഡോളറിന്റെ എണ്ണ ഇതര വ്യാപാരമാണ് കരാറിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

2022-23 ലെ കണക്കു പ്രകാരം 8,365 കോടി യുഎസ് ഡോളറിന്റെ വ്യപാരമാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ളത്. 2013-14 കാലയളവില്‍ ഇത് 5950 കോടി യുഎസ് ഡോളറായിരുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ മൂന്നിലൊന്നും പെട്രോളിയം ഉത്പന്നങ്ങളാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  4 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  4 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  4 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  4 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ കടന്നുകയറ്റം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  4 days ago