ചെറുശ്ശേരി ഉസ്താദ് സ്മരണിക: ഒന്നാം പതിപ്പ് വിറ്റഴിഞ്ഞു
കോഴിക്കോട്: സുപ്രഭാതം പ്രസിദ്ധീകരിക്കുന്ന ചെറുശ്ശേരി ഉസ്താദ് സ്മരണികയുടെ ഒന്നാം പതിപ്പ് പ്രീ പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ പൂര്‍ണമായും വിറ്റഴിഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ ബുക്കിങ് കൗണ്ടണ്ടറുകളിലൂടെയാണ് പ്രകാശനത്തിനു മുന്‍പുതന്നെ ഗ്രന്ഥം വിറ്റഴിഞ്ഞത്. സെപ്റ്റംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിലാണ് ഗ്രന്ഥം പ്രകാശിതമാകുന്നത്. രണ്ടണ്ടാം പതിപ്പിന്റെ ബുക്കിങ് നാളെ മുതല്‍ നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങള്‍ മുഖേന ആരംഭിക്കും. വിദേശ രാജ്യങ്ങളിലെ സമസ്തയുടെ കീഴിലുള്ള സംഘടനാ സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാം. 400 രൂപ മുഖവിലയുള്ള പുസ്തകം 250 രൂപക്ക് പ്രീ പബ്ലിക്കേഷനില്‍ ലഭിക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ബുക്കു ചെയ്യുന്നവര്‍ തപാല്‍ ചെലവ് 50 രൂപയും പിന്‍കോഡും ടെലഫോണ്‍ നമ്പറും സഹിതമുള്ള നാട്ടിലെ പൂര്‍ണമായ വിലാസം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."