HOME
DETAILS

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

  
January 18, 2025 | 5:05 AM

Fake certificate Inquiry about students who have gone abroad

കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം. 
കോഴിക്കോട് പറയഞ്ചേരിയിലെ സ്‌കൈമാർക്ക് എജ്യുക്കേഷൻ എന്ന സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് കടത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. 400 ലേറെ പേരാണ് സ്ഥാപനത്തിന്റെ സഹായത്തോടെ വിദേശത്തെത്തിയത്. ഇതിൽ എത്രപേർ വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. 

ഇവരുടെ മേൽവിലാസവും മറ്റു വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. 
കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ കോഴിക്കോട്  ഹൈലൈറ്റ് മാളിലേയും പറയഞ്ചേരിയിലേയും സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മെഡിക്കൽകോളജ് അസി.കമ്മിഷണറുടെ നിർദേശപ്രകാരം മിന്നൽ പരിശോധന നടത്തിയിരുന്നു.

മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഉപരിപഠനത്തിനായി ബന്ധപ്പെട്ട വിദ്യാർഥിയോട്, പണം നൽകിയാൽ വിദേശത്ത് എം.ബി.എ  പ്രവേശനം ശരിയാക്കാമെന്ന് പറഞ്ഞ്  സ്ഥാപനം പണം തട്ടിയെടുത്തതായുള്ള അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലേക്ക്്; സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം, ഇന്ത്യന്‍ വംശജ

International
  •  23 days ago
No Image

കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട്, എസ്.എസ്.കെ ഫണ്ട് ആദ്യഗഡു ലഭിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  23 days ago
No Image

പാഞ്ഞുവന്ന കുതിര കടിച്ചു ജീവനക്കാരനു പരിക്ക്; കോര്‍പറേഷനെതിരേ കുടുംബം

Kerala
  •  23 days ago
No Image

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 

Business
  •  23 days ago
No Image

ഹെല്‍മറ്റുമില്ല, കൊച്ചു കുട്ടികളടക്കം ഏഴു പേര്‍ ഒരു ബൈക്കില്‍; യുവാവിനെ കണ്ട് തൊഴുത് ട്രാഫിക് ഉദ്യോഗസ്ഥര്‍

National
  •  23 days ago
No Image

ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; അമേരിക്കയിലെ സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു- അക്ഷരതെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി

Kerala
  •  23 days ago
No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  23 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  23 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍

International
  •  23 days ago