HOME
DETAILS

പ്ലാനറ്ററി പരേഡ്; അപൂര്‍വ ഗോള സംഗമം, എപ്പോള്‍ കാണാം? എവിടെ കാണാം?

  
Shaheer
January 21 2025 | 13:01 PM

Planetary Parade Rare spherical confluence when will we see Where can you find it

ആറു ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയിലെന്ന പോലെ ഒരുമിച്ചു വരുന്ന അപൂര്‍വമായ ഗോള സംഗമമാണ് പ്ലാനറ്ററി പരേഡ്. ഗ്രഹങ്ങള്‍ സൂര്യനുചുറ്റും അവയുടെ ഭ്രമണപഥത്തില്‍ വ്യത്യസ്ത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ പ്ലാനറ്ററി പരേഡ് അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും, അത്തരമൊരു അപൂര്‍വ സംഗമം സംഭവിക്കുമ്പോള്‍ അത് നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന ഒരു മനോഹരമായ കാഴ്ചയായിരിക്കും.

സൂര്യാസ്തമയത്തിനു ശേഷമുള്ള 45 മിനിറ്റാണ് ഈ അപൂര്‍വ ഗ്രഹസംഗമം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം. ആറു ഗ്രഹങ്ങള്‍ രാത്രി ആകാശത്ത് ഒരേ രേഖയില്‍ വരുന്ന, നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഈ അപൂര്‍വ ആകാശ സംഭവം അടുത്ത ദിവസങ്ങളില്‍ തന്നെ അരങ്ങേറുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. പ്ലാനറ്ററി പരേഡ് എന്നറിയപ്പെടുന്ന ഇത് ബഹിരാകാശ പ്രേമികള്‍ക്കും നക്ഷത്ര നിരീക്ഷകര്‍ക്കും ഒരു നക്ഷത്രാനുഭവം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല. ചൊവ്വ, ശുക്രന്‍, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ അതിമനോഹരമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാന്‍ ആകാശ നിരീക്ഷകര്‍ക്ക് ഒരു ടെലിസ്‌കോപ്പിന്റെ പോലും ആവശ്യമില്ല.

പ്ലാനറ്ററി പരേഡ്: എപ്പോള്‍, എവിടെ കാണാം
ജ്യോതിശാസ്ത്ര പ്രേമികള്‍ക്ക് ജനുവരി 21 നും ജനുവരി 25 നും പ്ലാനറ്ററിപരേഡ് കാണാന്‍ കഴിയും. നാല് ഗ്രഹങ്ങള്‍  ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവ സൂര്യന്‍ അസ്തമിച്ചതിന് തൊട്ടുപിന്നാലെ നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകും. അതേസമയം യുറാനസും നെപ്റ്റിയൂണും കാണാന്‍ ഒരു ദൂരദര്‍ശിനി ആവശ്യമാണ്. സൂര്യാസ്തമയത്തിനു ശേഷമുള്ള 45 മിനിറ്റാണ് നക്ഷത്രപ്രദര്‍ശനം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ശുക്രനും ശനിയും തെക്കുപടിഞ്ഞാറ് പ്രകാശിക്കും. വ്യാഴം തെക്കുകിഴക്ക് കേന്ദ്രസ്ഥാനത്താണ് വരുക. ചൊവ്വ കിഴക്ക് പ്രത്യക്ഷപ്പെടും. ഗ്രഹപ്രദര്‍ശനം ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ശുക്രനും ശനിയും ഒടുവില്‍ പടിഞ്ഞാറ് അസ്തമിക്കും. മികച്ച കാഴ്ചാനുഭവത്തിനായി തിരക്കു പിടിച്ച നഗരത്തില്‍ നിന്നും ആകാശ ദൃശ്യം കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന കുന്നുകളില്‍ കയറി നില്‍ക്കുന്നത് നന്നാകും.

ഗ്രഹങ്ങളെ എങ്ങനെ തിരിച്ചറിയാം
ഈ ഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൃശ്യവും തിളക്കവുമുള്ളത് ശുക്രനായിരിക്കും. ചുവപ്പ് നിറം കാരണം ചൊവ്വ ഒരു ലൈറ്റ് ബള്‍ബ് പോലെയായിരിക്കും കാണപ്പെടുക. പടിഞ്ഞാറന്‍ ആകാശത്ത് ശനി ഒരു ചെറിയ ബിന്ദുവായി ദൃശ്യമാകും. അതേസമയം വ്യാഴവും ശനിക്കു സമാനമായിരിക്കും. പക്ഷേ തെക്കന്‍ ആകാശത്തായിരിക്കും വ്യാഴം പ്രത്യക്ഷപ്പെടുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  6 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 days ago