HOME
DETAILS

അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസ്

  
Web Desk
January 21 2025 | 13:01 PM

Hamas says it will release four women in the next hostage exchange

ഗസ്സ: ഗസ്സയിലെ 15 മാസത്തെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി പ്രകാരം ഇസ്‌റാഈലുമായുള്ള അടുത്ത ബന്ദികൈമാറ്റത്തില്‍ നാല് സ്ത്രീകളെ വിട്ടയക്കുമെന്ന് ഹമാസ് ചൊവ്വാഴ്ച അറിയിച്ചു.

ഏറെക്കാലത്തെ ആശങ്കകള്‍ക്കു ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ അമേരിക്കന്‍ ഭീമന്റെ ഭരണകാലഘട്ടത്തില്‍ കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിരവധി നയതന്ത്ര വിധഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തവണ പ്രസിഡന്റായപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസനം ചെയ്തതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശന വിധേയനയാട്ടുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെച്ചിരുന്നില്ല. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍, ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കിടയിലേക്ക് മടങ്ങുമ്പോള്‍ കരാര്‍ നിലനില്‍ക്കുമെന്നു തന്നെയാണ് ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തലിനു പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായം ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇസ്‌റാഈലിനും ഹമാസിനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ സംഘത്തിന് പകരമായി നാലു ഇസ്‌റാഈലി സ്ത്രീകളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് ഔദ്യോഗിക വക്താവ് താഹിര്‍ അല്‍ നുനു പറഞ്ഞു. പുതുതായി അധികാരമേറ്റ യുഎസ് പ്രസിഡന്റ് ട്രംപ് ഉടമ്പടി ലംഘിക്കുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

പുതിയ യുഎസ് പ്രസിഡന്റായ താന്‍ താന്‍ ഇസ്‌റാഈലിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ആദ്യ തീരുമാനങ്ങളിലൊന്നില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം ട്രംപ് പിന്‍വലിച്ചിരുന്നു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ മടങ്ങിവരവിനെ അഭിനന്ദിച്ചിരുന്നു. ഉപരോധം നീക്കിയതിന് തീവ്ര വലതുപക്ഷ അനുഭാവിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ട്രംപിനോട് നന്ദി പറഞ്ഞു.

ഞായറാഴ്ച ആരംഭിച്ച ഉടമ്പടി പ്രകാരം 42 ദിവസത്തിലായി ഏകദേശം 1,900 പലസ്തീന്‍കാര്‍ക്ക് പകരമായി 33 ബന്ദികളെ ഗസ്സയില്‍ നിന്ന് തിരിച്ചയക്കും.

'ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു, പക്ഷേ ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഞങ്ങള്‍ ഈ സ്ഥലം പുനര്‍നിര്‍മ്മിക്കും.' തെക്കന്‍ ഗസ്സയിലെ റാഫയില്‍ താമസിക്കുന്ന ഇസ്മായില്‍ മദി പറഞ്ഞു. 

Hamas says it will release four women in the next hostage exchange


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

International
  •  2 days ago
No Image

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

Kerala
  •  2 days ago
No Image

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

International
  •  2 days ago
No Image

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

International
  •  2 days ago
No Image

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

qatar
  •  2 days ago
No Image

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-18-03-2025

PSC/UPSC
  •  3 days ago
No Image

താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ

Kerala
  •  3 days ago
No Image

നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago
No Image

കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍

Kerala
  •  3 days ago