HOME
DETAILS
MAL
പണിമുടക്ക് അനുകൂലികള്‍ ഒപ്പിട്ട് മുങ്ങി
backup
September 02 2016 | 19:09 PM
ചെറുതുരുത്തി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ പണിമുടക്കില്‍ പങ്കെടുത്തത് രജിസ്റ്ററില്‍ ഒപ്പിട്ട് ശമ്പളം ഉറപ്പാക്കി. പണിമുടക്ക് അനുകൂലികള്‍ നടത്തിയ ഈ പ്രവര്‍ത്തനം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ശമ്പളം കൈപറ്റുന്ന വിധത്തില്‍ സൂത്രം കൊണ്ട് ഓട്ടയടച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും, നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തമ്പടിച്ചത് ഏറെ നേരം ബഹളത്തിന് വഴിവച്ചു. എന്നാല്‍ ഒപ്പിട്ട് വീട്ടിലേക്ക് തിരിച്ച ഒരു അധ്യാപകനും തിരിച്ചെത്തിയില്ല. ഈ അധ്യാപകര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."