HOME
DETAILS

മത്സ്യ തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തട്ടിപ്പ്; മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വർഷം തടവും,1,58,000 രൂപ പിഴയും

  
January 22 2025 | 16:01 PM

Fraud in Housing Fund for Fishermen Ex-Fisheries sub-inspector gets 5 years in jail Rs 158000 fine

തിരുവനന്തപുരം: ദാരിദ്ര്യ രേഖക്ക് താഴെയുളള മത്സ്യ തൊഴിലാളികൾക്കുള്ള ഭവന നിർമാണ ഫണ്ടിൽ തിരിമറി നടത്തിയ കേസിൽ വർക്കല വെട്ടൂർ മത്സ്യ ഭവൻ ഓഫിസിലെ മുൻ ഫിഷറീസ് സബ് ഇൻസ്പെക്‌ടർ ബേബൻ. ജെ. ഫെർണാണ്ടസിനെ കോടതി വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിന തടവിനും 1,58,000 രൂപ പിഴക്കും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി എം.വി.രാജകുമാരയാണ്ത് വിധി പുറപ്പെടുവിച്ചത്.

അർഹരായ മത്സ്യ തൊഴിലാളികൾക്ക് 35,000 രൂപ വീതം മുന്ന് ഗഡുവായാണ് ഭവന നിർമാണത്തിനുള്ള തുക നൽകിയിരുന്നത്. ബേസ്മെന്റിന് 7,000 രൂപയും ലിന്റ്റിൽ കോൺക്രീറ്റിനു 18,000 രൂപയും അവസാന ഘട്ടത്തിൽ 10,000 രൂപ എന്ന നിരക്കിലാണ് തുക നൽകുന്നത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടറിൽനിന്ന് അർഹരായ മത്സ്യ തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ടു വാങ്ങിയ ശേഷം മത്സ്യ ഭവനിലെ റജിസ്റ്ററിൽ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതായിരുന്നു രീതി.

പ്രതി തൊഴിലാളികൾക്കുള്ള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. ചെക്ക് കൃത്യമായി ലഭിക്കാതെ വീടുപണി മുടങ്ങിയ മത്സ്യ തൊഴിലാളികൾ ഡയറക്‌ടർക്ക് പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. ട്രഷറിയിൽ നിന്ന് ചെക്ക് മാറി പോയിരുന്നതായി വിജിലൻസ് കണ്ടെത്തിയെങ്കിലും എപ്രകാരമാണ് മത്സ്യ തൊഴിലാളികളുടെ പേരിലുളള ചെക്ക് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താൻ വിജിലൻസിനു കഴിഞ്ഞിരുന്നില്ല. സർക്കാർ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കേസ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശനാണ് ഹാജരായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  2 days ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  2 days ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  2 days ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  2 days ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  2 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  2 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  2 days ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  2 days ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  2 days ago