HOME
DETAILS

വീണ്ടും എംപോക്‌സ്; ബെംഗളൂരുവില്‍ 40കാരന് രോഗം സ്ഥിരീകരിച്ചു

  
January 23, 2025 | 4:31 PM

Empox again A 40-year-old man has been diagnosed with the disease in Bengaluru

ബെംഗളൂരു: രാജ്യത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയില്‍ ഈ വര്‍ഷം ആദ്യം സ്ഥിരീകരിച്ച കേസാണിത്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്‌സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക  തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

Empox again A 40-year-old man has been diagnosed with the disease in Bengaluru

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  11 minutes ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  23 minutes ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  36 minutes ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  34 minutes ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  an hour ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  an hour ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  an hour ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  9 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  9 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  10 hours ago