വൈദ്യുതി മീറ്റര്‍ വിതരണ കേന്ദ്രം തുടങ്ങണമെന്ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും അഗളിയിലും വൈദ്യുതി എനര്‍ജി മീറ്റര്‍ വിതരണം ചെയ്യുന്ന എല്‍ ആന്‍ഡ് ടി കേന്ദ്രം തുടങ്ങണമെന്ന് ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വൈദ്യുതി കണക്ഷനോടൊപ്പം നല്‍കി വരുന്ന എനര്‍ജി മീറ്റര്‍ ഇപ്പോള്‍ കെ.എസ്.ഇ.ബി ഓഫിസുകളില്‍ മാസങ്ങളായി നല്‍കുന്നില്ല. ഇതുകാരണം പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ പോയി മീറ്റര്‍ വാങ്ങി വരുന്നതിന് വന്‍തുകയാണ് ഉപഭോക്താക്കള്‍ ചെലവാക്കേണ്ടി വരുന്നതെന്നും അസോസിയേഷന്‍ കെ.എസ്.ഇ.ബി എക്‌സി.എന്‍ജിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. മീറ്റര്‍ വിതരണ കേന്ദ്രം അടിയന്തിരമായി തുറന്നില്ലെങ്കില്‍ ബഹുജനപങ്കാളിത്തതോടെ മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫിസ് ഉപരോധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നിവേദനത്തില്‍ സൈനുദ്ദീനും, കെ. രാജനും മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."