HOME
DETAILS
MAL
300 കുടുംബങ്ങള്‍ക്കു ഓണക്കിറ്റ് വിതരണം തുടങ്ങി
backup
September 02 2016 | 20:09 PM
ചെറുവത്തൂര്‍: നോര്‍ത്ത് മലബാര്‍ കേബിള്‍ നെറ്റ് വര്‍ക്ക്, കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് നീലേശ്വരം മേഖല കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ 300 കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ചെറുവത്തൂരില്‍ തുടങ്ങി.
ചെറുവത്തൂര്‍, പടന്ന,പിലിക്കോട്, വലിയപറമ്പ, കയ്യൂര്‍ ചീമേനി, മടിക്കൈ, കിനാനൂര്‍ കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെയും നിര്‍ധന കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.
കിറ്റ് വിതരണോദ്ഘാടനം എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി.
കെ നാരായണന്, കെ പ്രദീപ് കുമാര്‍, എം ലോഹിതാക്ഷന്, കെ രഘുനാഥ്, പി.ആര് ജയചന്ദ്രന്, എം ജയചന്ദ്രന്, സിജു ചേടിറോഡ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."