ജില്ലയില്‍ രണ്ടു എ.ബി.സി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങും
കാസര്‍കോട്; ജില്ലയില്‍ തെരുവ് നായകളുടെ അക്രമം തടയാന്‍ രണ്ട് എ ബി സി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങാന്‍ ജില്ലാതല എ ബി സി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും സെന്ററുകള്‍ തുടങ്ങും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ എ.ബി.സി സെന്ററുളളത്. നീലേശ്വരം , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളുടെ എ.ബി.സി യൂനിറ്റുകളാണ് ഉടന്‍ തുടങ്ങുക. ഈ യൂനിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നായകളെ പിടികൂടുന്ന എന്‍.ജി.ഒ യുടെ രണ്ടു സംഘം കൂടി ജില്ലയിലെത്തും. എന്‍.ജി.ഒ യ്ക്ക് ഒരു നായയ്ക്ക് 1360 രൂപ എന്ന രീതിയില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമാ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹര്‍ഷാദ് വൊര്‍ക്കാടി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം നെയ്മുന്നീസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്മോഹന്‍, എ.ഡി.പി, പി.മുഹമ്മദ് നിസാര്‍, ജില്ലാ വെറ്ററിനറി ഓഫിസര്‍ ഡോ. വി ശ്രീനിവാസന്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കരുണാകര ആള്‍വ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.കെ മഹേഷ്, എസ്.പി.സി.എ സെക്രട്ടറി അഷ്റഫ് കൈന്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."