എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറ് നാള്; യൂത്ത്ലീഗ് നൂറ് അടി പിന്നോട്ട് നടന്നു പ്രതിഷേധിച്ചു
മാവൂര്‍: ഇടതു സര്‍ക്കാരിന്റെ വഞ്ചനയുടെ നൂറു ദിനങ്ങളില്‍ പ്രതിഷേധിച്ച് മാവൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് നൂറടി പിന്നോട്ട് നടത്തം സംഘടിപ്പിച്ചു. മാവൂര്‍ ജങ്ഷനില്‍ നിന്ന് ആല് ബസാര്‍ പരിസരം വരെയാണ് പ്രതിഷേധ നടത്തം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് മണ്ഡലം ജന:സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സലാം കുറ്റിക്കടവ് അധ്യക്ഷനായി.
യു.എ ഗഫൂര്‍, സലാം, കെ.എം മുര്‍ത്താസ്, ഹബീബ് ചെറൂപ്പ, ശാക്കിര്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു. സലാം പാറയില്‍, ശമീം ഊര്‍ക്കടവ്, എം.എം ബഷീര്‍, ജംഷാദ് ബാവ എന്നിവര്‍ നേതൃത്വം നല്കി.
കേരളത്തില്‍ സി.പി.എം ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്നു: മിസ്ഹബ്
കുന്ദമംഗലം: കേന്ദ്രത്തില്‍ മോഡി നടപ്പിലാക്കുന്ന ഏകാധിപത്യ അജണ്ടപോലെ കേരളത്തില്‍ പിണറായി വിജയന് സി.പി.എമ്മിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. കുന്ദമംഗലത്ത് പിണറായി സര്‍ക്കാറിന്റെ നൂറാം ദിവസം വഞ്ചനാ ദിനമായി ആചരിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസൂത്രിത കൊലപതകങ്ങളല്ലാതെ യാതൊരു ആസൂത്രണവും ഇല്ലാത്ത ആളുകളാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് ഭരണാധികാരികള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒ. സലീം അധ്യക്ഷനായി. കെ.എം.എ റഷീദ്, എ.കെ ഷൌക്കത്തലി, യൂസുഫ് പടനിലം, എം. ബാബുമോന്, വി.ഇ സിറാജുദ്ദീന്, കെ.പി സൈഫുദ്ദീന്, അന്‍ഫാസ്, കായക്കല്‍ അഷ്റഫ്, എന്‍.എം യൂസുഫ്, റസാഖ് പടനിലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."