HOME
DETAILS

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

  
Web Desk
February 07 2025 | 04:02 AM

Controversy in Uttarakhand Muslim Youths Personal Details Leaked in Hindutva Groups Under Uniform Civil Code

ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കൊണ്ടുവന്ന ഏക സിവില്‍കോഡിന്റെ മറവില്‍ ലിവ് ഇന്‍ റിലേഷനിലെ മുസ്‌ലിം യുവാക്കളുടെ പേരുകള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു. ഏകസിവില്‍ കോഡ് നിയമപ്രകാരം ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളും (വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കല്‍) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇതുപ്രകാരം സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുസ്‌ലിം യുവാക്കളുടെ വിശദാംശങ്ങള്‍ ആണ് ഹിന്ദുത്വവാദികളുടെ ഗ്രുപ്പുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിക്കുന്നത്. ഇതോടെ പങ്കാളികള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ഉദ്ധംസിങ് നഗര്‍ സ്വദേശി മുഹമ്മദ് ഷാനു (22) ആണ് പരാതിയുമായി രംഗത്തുവന്നത്. ഉദ്ധംസിങ് നഗറിലെ സബ്ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫിസില്‍ കഴിഞ്ഞമാസം ഏഴിന് ആണ് മുഹമ്മദ് ഷാനു, അകാന്‍ഷ കന്ദാരിയെ (23) വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് അപേക്ഷിച്ചത്. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഷാനുവിന് തന്റെ കുടുംബത്തില്‍നിന്ന് സന്ദേശം ലഭിച്ചു. അപേക്ഷയുടെ വിശദാംശങ്ങളും ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളടങ്ങിയതുമായ വാട്‌സ്ആപ്പ് സന്ദേശം ആയിരുന്നു അത്. ഹിന്ദുത്വവാദികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം കുടുംബത്തിനും ലഭിക്കുകയായിരുന്നു.

വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഷാനു നല്‍കിയ പരാതിയില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ബസ്പൂര്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം മകളെ ഷാനു വശീകരിക്കുകയായിരുന്നുവെന്നും മതംമാറ്റമാണ് ലക്ഷ്യമെന്നും ആരോപിച്ച് യുവതിയുടെ മാതാവ് മജിസ്‌ട്രേറ്റിനും പരാതി നല്‍കി. ഇതുപ്രകാരം യുവതിയെ മജിസ്‌ട്രേറ്റ് വിളിപ്പിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയാകുന്നതെന്ന് അവര്‍ മൊഴിനല്‍കിയതോടെ മാതാവിന്റെ പരാതി തള്ളി. തുടക്കത്തില്‍ യുവതിയുടെ മാതാവിന് പരാതിയില്ലായിരുന്നുവെന്നും എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പരാതിപ്പെട്ടതെന്നും ഷാനു പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നതും കാരണം ബ്യൂട്ടീഷ്യന്‍ ഷോപ്പ് നടത്തുന്ന ഷാനുവിന്റെ വരുമാനത്തെയും ബാധിച്ചു.

മിശ്രവിവാഹിതരുടെയും ലിവ് ഇന്‍ റിലേഷന്‍ പങ്കാളികളുടെയും വിവരങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് ചോര്‍ന്നുകിട്ടുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

 

 In Uttarakhand, governed by the BJP, there is growing controversy as the personal details of Muslim youth involved in live-in relationships have been circulated in Hindutva groups.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  19 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  20 hours ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  20 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  20 hours ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  21 hours ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  21 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  a day ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  a day ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  a day ago