HOME
DETAILS

ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാന്‍ കോടതിയിലെത്തിയ  മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം

  
February 08, 2025 | 9:12 AM

Interfaith Couple Attacked by Hindutva Mob Muslim Youth Arrested

ഭോപ്പാല്‍: മധ്യപ്രദേശില്‍ മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയിലെത്തിയ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍വെച്ചാണ് നര്‍സിങ്പുര്‍ സ്വദേശിയായ യുവാവിന് ക്രൂരമര്‍ദനമേറ്റത്. 

ഇതര മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിനെ ലൗ ജിഹാദെന്നാരോപിച്ചാണ് സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പിപാരിയ സ്വദേശിയായ യുവതിയെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ഭോപ്പാലിലെത്തിയതായിരുന്നു യുവാവ്. രേഖകള്‍ സാക്ഷ്യപ്പെടുത്താനായി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

യുവതിയെ നിര്‍ബന്ധിച്ചാണ് യുവാവ് കോടതിയില്‍ കൊണ്ടുവന്നതെന്നും ലൗ ജിഹാദാണ് ഇതിന് പിന്നിലെന്നും ആരോപിച്ചായിരുന്നു മര്‍ദനം. അക്രമികള്‍ യുവാവിന്റെ മുഖത്ത് ചവിട്ടുന്നതും നിലത്തിട്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 

യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന കുറ്റം ചുമത്തി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മര്‍ദിച്ചവര്‍ക്കെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. 

'യുവാവിന്റെയും യുവതിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം.പി  നഗര്‍ സോണിലെ എ.സി.പി അക്ഷയ് ചൗധരി വ്യക്തമാക്കി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  7 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  7 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  7 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  7 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  7 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  7 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  7 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  7 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  7 days ago