HOME
DETAILS
MAL
നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
February 08, 2025 | 2:04 PM
ജെറുസലേം: ഗാസ വെടിനിർത്തൽ കരാർ പ്രകാരം മൂന്ന് ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീൻ തടവുകാർക്കും കൂടി മോചനം. കരാർ പ്രകാരം ഇന്ന് 3 ഇസ്രാഈൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 ഫലസ്തീനികളെ ഇസ്രാഈലും വിട്ടയക്കുകയായിരുന്നു. അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."