HOME
DETAILS

വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും

  
Web Desk
February 08 2025 | 15:02 PM

rohit sharma waiting for a new record in odi

നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടായിരിക്കും ഇന്ത്യ കളത്തിൽ ഇറങ്ങുക. എന്നാൽ രണ്ടാം മത്സരം വിജയിച്ചുകൊണ്ട് പരമ്പര സമനിലയിലാക്കാൻ ആയിരിക്കും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക. 

ആദ്യ മത്സരത്തിൽ നടത്തിയ മോശം പ്രകടനങ്ങളിൽ നിന്നും കരകയറാൻ ആയിരിക്കും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വെറും രണ്ട് റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയത് രോഹിതിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. 

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെ മറികടക്കാനാണ് രോഹിത്തിന് സാധിക്കുക. 22 റൺസ് കൂടി നേടിയാൽ ദ്രാവിഡിനെ മറികടന്ന് രോഹിത്തിന് നാലാം സ്ഥാനത്തേക്ക് മുന്നേറാൻ സാധിക്കും. 

ഇതിനോടകം തന്നെ 266 ഏകദിനങ്ങളിൽ നിന്ന് 10868 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 31 സെഞ്ച്വറികളും 57 അർദ്ധ സെഞ്ച്വറികളും മൂന്ന് ഇരട്ട സെഞ്ച്വറികളും ആണ് രോഹിത് വൈറ്റ് ബോൾ ക്രിക്കറ്റിൽ നേടിയത്. ദ്രാവിഡ് 344 ഏകദിനങ്ങളിൽ നിന്ന് 10889 റൺസാണ് നേടിയിട്ടുള്ളത്. 12 സെഞ്ച്വറികളും 83 അർദ്ധ സെഞ്ച്വറികളും ആണ് ദ്രാവിഡ് നേടിയത്. 463 ഏകദിനങ്ങളിൽ നിന്ന് 18426 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 13906 റൺസുമായി വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തും 11363 റൺസ് നേടിയ സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

oman
  •  7 days ago
No Image

 മഴയില്‍ മുങ്ങി ഡല്‍ഹി; നാല് മരണം, 100 വിമാനങ്ങള്‍ വൈകി, 40 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Weather
  •  7 days ago
No Image

സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ

Business
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍

uae
  •  7 days ago
No Image

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ

uae
  •  7 days ago
No Image

ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

National
  •  7 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  7 days ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  7 days ago
No Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ   

Kerala
  •  7 days ago