HOME
DETAILS

എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

  
Web Desk
February 08 2025 | 15:02 PM

Report says virat kohli will be the next indian test team captain

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലിയെ നിയമിക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ കോഹ്‌ലിക്ക് സാധിക്കുമെന്നും പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ സൈക്കിൾ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി കോഹ്‌ലി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കൊപ്പം ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോർഡാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യയെ 68 മത്സരങ്ങളിലാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നയിച്ചിട്ടുള്ളത്. ഇതിൽ 40 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കോഹ്‌ലിക്ക് സാധിച്ചു. 17 മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. 11 മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു. 58.82 എന്ന മികച്ച വിജയ ശതമാനമാണ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ മികച്ച ബാറ്റിങ് റെക്കോർഡാണ് കോഹ്‌ലിക്കുള്ളത്. 54.80 ശരാശരിയിൽ 5,864 റൺസാണ് വിരാട് നേടിയിട്ടുള്ളത്.  ഇതിൽ 20 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും താരം നേടി. 

അതേസമയം രോഹിത് ശർമയ്ക്ക് ശേഷം ജസ്പ്രീത് ബുംറയാണ്‌ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുകയെന്ന ശക്തമായ വാർത്തകൾ നിലനിന്നിരുന്നു, ബുംറയുടെ ഫിറ്റ്നസും ജോലിഭാരവും കണക്കിലെടുത്തുകൊണ്ട് ടീം ബുംറക്ക് നായകസ്ഥാനം കൈമാറാൻ ഒരുക്കമല്ലെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. 

അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഈ പരമ്പരയിൽ രോഹിത് ശർമയുടെ കീഴിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു ഇന്ത്യ നടത്തിയിരുന്നത്. തുടർ തോൽവികൾക്ക് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും രോഹിത് സ്വയം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമുള്ള രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവി എന്താവുമെന്ന ചോദ്യങ്ങൾ ശക്തമായി ഉയരാൻ കാരണമായത്.

പരമ്പരയിൽ ക്യാപ്റ്റന്സിക്ക് പുറമെ ബാറ്റിങ്ങിലും മോശം പ്രകടനങ്ങളാണ്‌ രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി രോഹിത് കളിച്ചിരുന്നു. എന്നാൽ രഞ്ജിയിലും മോശം പ്രകടനമാണ് രോഹിത് നടത്തിയത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  2 days ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  2 days ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  2 days ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 days ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 days ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 days ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  2 days ago