'വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി'; തൃശൂരിലെ സിപിഎം പ്രവർത്തന റിപ്പോർട്ട് പുറത്ത്
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്. വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റിയെന്നും പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായതും തോൽവിക്ക് കാരണമായതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സിപിഎം പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
വോട്ടർ പട്ടിക പരിശോധിക്കുന്നതിലും വീഴ്ച്ചയുണ്ടായി. എൽഡിഎഫ് ചേർത്ത വോട്ടുകൾ എൽഡിഎഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തലും കൃത്യതയില്ല. ഈഴവ വോട്ടുകളിൽ കുത്തനെ കുറവ് വന്നു. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എൽഡിഎഫ് സ്വീകരിക്കുന്നു എന്ന പ്രചരണം എൻഡിഎക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സുരേഷ് ഗോപിക്ക് അനുകൂലമായി മാറി. തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും വിമർശനം സിപിഎം പ്രവർത്തന റിപ്പോർട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."