HOME
DETAILS

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

  
Abishek
February 09 2025 | 17:02 PM

Womans Hand Gets Stuck in Juice Machine Rescued After Hour-Long Effort

കണ്ണൂര്‍: ഇരിട്ടി കല്ലുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരുക്ക്. ഫയർഫോഴ്സും പൊലിസും സ്ഥലത്തെത്തി രക്ഷപ്പെടുത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഇരട്ടി കല്ലുമുട്ടിയൽ റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ  മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങിയായിരുന്നു കല്ലുമുട്ടി സ്വദേശിയായ മല്ലികക്ക് പരുക്കേറ്റത്. 

കൈ കുടങ്ങിക്കിടക്കുന്നതിനാൽ നിലവിളിക്കുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലിസിനെയും വിവരം അറിയിച്ചു. വൈകാതെ എത്തിയ പൊലിസും ഫയർഫോഴ്സും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കട്ടിംഗ് മെഷിൻ ഉപയോ​ഗിച്ച് കരിമ്പിൻ ജ്യൂസ് മെഷീൻ കട്ട് ചെയ്ത് കൈ പുറത്തെടുത്തത്. മല്ലികയുടെ നാലോളം വിരലുകൾ മെഷീനിൽ കുടുങ്ങി ചതഞ്ഞ നിലയിലാണ്. പരുക്കേറ്റ മല്ലികയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.

A young woman's hand got trapped in a juice machine while preparing karimbin juice, requiring a grueling hour-long rescue operation to safely free her hand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  4 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 days ago