HOME
DETAILS

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

  
February 10, 2025 | 4:46 AM

kerala-weather-update-high-temperature-warning

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. 
* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  a day ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  a day ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  a day ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ അന്തരിച്ചു

latest
  •  a day ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  a day ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  a day ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  a day ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  a day ago