HOME
DETAILS

ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‌​ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന

  
Web Desk
February 10 2025 | 09:02 AM

Shiv Sena Criticizes Congress and AAP for Delhi Election Loss Blames Party Rift for BJP Victory

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ കോൺ​ഗ്രസിനും ആം ആദ്മി പാര്‌ട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിൽ ശിവസേന യുബിടി വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള പൊട്ടിത്തെറിയാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് പാർട്ടി മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. 

ഇൻഡ്യ സഖ്യത്തിലെ  ഘടകകക്ഷികൾ കാവി പാർട്ടിക്കെതിരെ പോരാടുന്നതിന് പകരം പരസ്പരം പോരടിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ സഖ്യത്തിൻറെ ആവശ്യമെന്ന് മുഖപ്രസം​ഗത്തിൽ ചോദിക്കുന്നു. ഡൽഹിയിലെ 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് അരവിന്ദ് കെജ്‍രിവാളിൻറെ നേതൃത്വത്തിലുള്ള ആം ആദ്മിയെ ബി.ജെ.പി തലസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി വെറും 22 സീറ്റിൽ ചുരുങ്ങി. തുടർച്ചയായ മൂന്നാം തവണയും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് ഇത്തവണയും ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല - മുഖപ്രസം​ഗം ചൂണ്ടിക്കാട്ടുന്നു. 

''ഡൽഹിയിൽ എ.എ.പിയും കോൺഗ്രസും പരസ്പരം നശിപ്പിക്കാൻ പോരാടി, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കാര്യങ്ങൾ എളുപ്പമാക്കി. ഇത് തുടരുകയാണെങ്കിൽ, എന്തിനാണ് സഖ്യമുണ്ടാക്കുന്നത്? നിങ്ങളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുക''മുഖപ്രസം​ഗത്തിൽ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുകയാണെങ്കിൽ , അത് മോദിയുടെയും ഷായുടെയും കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുമെന്നും മുഖപ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടുന്നു.  ഈ തമ്മിലടി തന്നെയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിത പരാജയത്തിന് കാരണമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

അരവിന്ദ് കെജ്‌രിവാളിനെതിരായ പരാമർശത്തിന് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെയും 'സാമ്‌ന' വിമർശിക്കുന്നുണ്ട്. മുൻ അഴിമതി വിരുദ്ധ പ്രസ്ഥാനം ഒരിക്കൽ എ.എ.പി മേധാവിയുടെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയെന്നും ചൂണ്ടിക്കാട്ടി. ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവി രാജ്യത്തെ ജനാധിപത്യ പ്രക്രിയകളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള അനൈക്യമാണ് കാവി ക്യാമപിനെ നേരിട്ട് സഹായിച്ചതെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർക്കുന്നു.

'ഇൻഡ്യ' സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.'തമ്മിലടിക്കുന്നത് തുടരൂ' എന്നായിരുന്നു ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞത്. ഡൽഹിയിലെ 70ൽ 15 സീറ്റ് കോൺഗ്രസിന് നൽകി, ബാക്കി 55 സീറ്റിൽ ആം ആദ്മി മത്സരിക്കട്ടെ എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ ചർച്ചയ്ക്ക് പോലും ഇടയില്ലാത്ത തരത്തിൽ വഴിയടച്ചത് അരവിന്ദ് കെജ്‌രിവാളിൻറെ നിലപാടാണെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.സഖ്യ കക്ഷികളുടെ ഈഗോ തുടർന്നാൽ ഡൽഹി ഇനിയും ആവർത്തിക്കുമെന്നാണ് തൃണമൂലൽ കോൺഗ്രസിൻറെ മുന്നറിയിപ്പ്. എൻസിപി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കളും ആശങ്ക പങ്കുവച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി

National
  •  3 days ago
No Image

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

latest
  •  3 days ago
No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  4 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  4 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  4 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  4 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  4 days ago
No Image

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

Saudi-arabia
  •  4 days ago
No Image

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  4 days ago