HOME
DETAILS

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

  
Web Desk
August 30 2025 | 02:08 AM

india invited taliban minister amir khan muttaqi to india

ന്യൂഡൽഹി: താലിബാൻ അധികാരത്തിലേറി നാലുവർഷത്തിന് ശേഷം അഫ്ഗാൻ മന്ത്രിയുടെ ആദ്യ ഉന്നതതല രാഷ്ട്രീയ സന്ദർശനത്തിനൊരുങ്ങി ഇന്ത്യ. താലിബാൻ സർക്കാരിലെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. സന്ദർശന തിയതി നിശ്ചയിച്ചിട്ടില്ല. സ്ഥിരീകരിച്ചുകഴിഞ്ഞാൽ താലിബാൻ നേതാവിനെ സന്ദർശിക്കാൻ അനുവദിക്കുന്നതിനായി ഇന്ത്യ യു.എൻ രക്ഷാസമിതിയെ സമീപിക്കും. നിലവിൽ യു.എൻ ഉപരോധപട്ടികയിലുള്ള വ്യക്തിയായതിനാൽ അമീർ ഖാൻ മുത്തഖിയുടെ ഔദ്യോഗിക സന്ദർശനത്തിന് രക്ഷാസമിതിയുടെ അംഗീകാരം ആവശ്യമാണ്. എല്ലാ കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്ന യു.എന്നിന്റെ ഉപരോധ സമിതി യാത്രാ ഇളവുകൾ ഏകകണ്ഠമായി അംഗീകരിക്കണം.

താലിബാൻ മന്ത്രിയെ ഇന്ത്യ ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഉപരോധമുൾപ്പെടെയുള്ള തടസങ്ങളുള്ളതിനാലാണ് സന്ദർശനം നീളുന്നതെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. അംഗീകാരം ലഭിക്കുന്നതോടെ സന്ദർശനം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിനിധീകരിക്കുന്നതാകുമെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. ഇതുസംബന്ധിച്ച യു.എൻ സമിതി അധ്യക്ഷപദവി നിലവിൽ പാകിസ്ഥാനാണ്. ഈ മാസം ആദ്യം യു.എസ് എതിർപ്പുന്നയിച്ചതിനാൽ മുത്തഖിയുടെ പാക് സന്ദർശനം സാധ്യമായിരുന്നില്ല.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ രൂപപ്പെട്ട ഇന്ത്യാ-പാക് സംഘർഷം അയവുവന്നതിന് തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മുത്തഖിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് സന്ദർശനം സംബന്ധിച്ച് തീരുമാനമായത്. 

അദ്യം വിയോജിപ്പ്, പിന്നെ അടുപ്പം 

2021 ഓഗസ്റ്റിൽ യു.എസ് അധിനിവേശ സൈന്യം അഫ്ഗാൻ വിട്ടതിനെ തുടർന്ന് താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്ഗാൻ പൗരന്മാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കുകയും കാബൂളിലെ എംബസി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും താലിബാനെ അകറ്റാതെ, തന്ത്രപ്രധാനമായ സമീപനം ആയിരുന്നു ഇന്ത്യ സ്വീകരിച്ചുപോന്നത്.

മേഖലയിലെ പ്രധാന എതിരാളികളായ ചൈനയും പാകിസ്താനും താലിബാനുമായി അടുപ്പം കാണിക്കാനുള്ള സാധ്യതമുന്നിൽക്കണ്ട്, അഫ്ഗാൻ ഭരണകൂടവുമായി 2023ൽ ഇന്ത്യ ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. തുടർന്ന് ഇരുരാജ്യത്തെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലും പലതവണ ചർച്ചനടക്കുകയുംചെയ്തു. ഇതിനൊടുവിലാണ് വിദേശകാര്യമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. നിലവിൽ താലിബാന് ഇന്ത്യയിൽ ഔദ്യോഗിക നയതന്ത്രകാര്യാലയം ഇല്ലെങ്കിലും, മുംബൈയിൽ അനൗദ്യോഗിക കോൺസുലേറ്റ് പ്രവർത്തിക്കുന്നുണ്ട്. 'സാങ്കേതിക സംഘം' എന്നപേരിൽ കാബൂളിൽ ഇന്ത്യക്കും ഓഫിസുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  4 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  5 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  5 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  5 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  7 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  7 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  7 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  7 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  8 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  9 hours ago