HOME
DETAILS

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

  
Web Desk
August 30 2025 | 02:08 AM

rahul gandhi voter adhikar yathra continues in 14th day

പട്‌ന: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര 14 ാം ദിവസത്തിലേക്ക് കടന്നു.  ഇന്ന് സാരൺ ജില്ലയിലെ എക്മയിൽ നിന്ന് യാത്ര പുനരാരംഭിക്കും. ചപ്ര വഴി ആറയിലേക്കാണ് ഇന്നത്തെ പര്യടനം. വൻജനപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. തെരുവുകൾ തോറും ജനം കാത്ത് നിന്നാണ് രാഹുലിനെ വരവേൽക്കുന്നത്. മിക്ക ഇടങ്ങളിലും രാഹുൽ ഗാന്ധിക്ക് ആശംസകൾ അറിയിച്ച് ബാനറുകളും അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ ബേത്യയിൽ നിന്നാംരഭിച്ച യാത്ര മംഗൽപൂർ, വിഷൻപൂർ, മോണിയ ചൗക്ക് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം സിവാനിൽ സമാപിച്ചു. യാത്രയിൽ അണിചേരാനായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പട്‌നയിലെത്തി. അദ്ദേഹം ഇന്ന് യാത്രയൊടൊപ്പം ചേരും. തേജസ്വി യാദവ്, ദീപാങ്കർ ഭട്ടാചാര്യ, മുകേഷ് സാഹ്നി തുടങ്ങിയവർ രാഹുലിനൊപ്പം യാത്രയിൽ അണിനിരന്നു. വൻ ജനാവലിയാണ് രാഹുലിനെ വരവേൽക്കാനും ഒപ്പം ചേരാനുമായി ഒഴുകിയെത്തുന്നത്.

വോട്ട് മേഷണം ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പൗരത്വമില്ലാത്ത ജനങ്ങളെ സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. വോട്ട് മോഷ്ട്ടിക്കുന്നവർക്കെതിരായ വികാരമാണ് വോട്ടർ അധികാർ യാത്രയിൽ ഉടനീളം മുഴങ്ങുന്നതെന്നും രാഹുൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  7 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  7 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  7 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  7 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  8 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  9 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  10 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  10 hours ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  10 hours ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  11 hours ago