HOME
DETAILS

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

  
Web Desk
August 30 2025 | 01:08 AM

massive explosion inside house at kannur casualities

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകയ്ക്ക് നൽകിയ വീടിനുള്ളിൽ വൻ സ്‌ഫോടനം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നു. ഗോവിന്ദൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 

പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച് സ്‌ഫോടനമുണ്ടായത്. രണ്ടു പേരാണ് വാടകയ്ക്ക് ഗോവിന്ദൻ എന്ന വ്യക്തിയുടെ വീട്ടിൽ താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭ്യമായ വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ വീടിനുള്ളിൽ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. 

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലിസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. 

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയതായി റിപ്പോർട്ട് ഉണ്ട്. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തതായാണ് റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  4 hours ago
No Image

ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന

Cricket
  •  4 hours ago
No Image

ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം

International
  •  4 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

Kerala
  •  4 hours ago
No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  5 hours ago
No Image

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  5 hours ago
No Image

നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala
  •  5 hours ago
No Image

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

Football
  •  5 hours ago
No Image

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

uae
  •  5 hours ago