
അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

ബെംഗളൂരു: ഇന്ദിരാനഗറില്‍ അഞ്ച് മണിക്കൂറിനുള്ളിൽ നാലു പേരെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്. ഫെബ്രുവരി എട്ടിനായിരുന്നു കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കൃത്യം നടത്തിയത് സീരിയല്‍ കില്ലറാണെന്നുള്ള തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതി ഒരു സീരിയര്‍ കില്ലര്‍ അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലിസ് വ്യക്തമാക്കി.
ആക്രമണത്തിനിരയായവര്‍ അപകടനില തരണം ചെയ്തെന്നും പൊലിസ് അറിയിച്ചു. റെക്കോര്‍ഡുകൾ പ്രകാരം മൊബൈല്‍ ഫോണ്‍ മോഷ്ടാവാണ് പ്രതിയെന്നും മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് കൃത്യം ചെയ്തതെന്നും ബെംഗളൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവരാജ് വ്യക്തമാക്കി. ആറ് കേസുകളില്‍ പ്രതിയായ കദംബ നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച രാത്രിയായിരുന്നു കദംബ മദ്യപിച്ച് നാലുപേരെ കുത്തിയത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ജസ്വന്ത് എന്ന 19 കാരനെയാണ് ഇയാള്‍ ആദ്യം കുത്തിയത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തിച്ചു. പിറകില്‍ കയറിയ ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ആവശ്യപ്പെട്ട വഴിയിലൂടെ ജസ്വന്ത് വണ്ടി എടുക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ ജസ്വന്തിനെ വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
അടുത്തതായി കദംബയുടെ ഇര റോഡ് സൈഡില്‍ പാനി പൂരി വില്‍ക്കുകയായിരുന്ന ദീപക് കുമാര്‍ (24) എന്നയാളായിരുന്നു. കദംബ പാനി പൂരി ആവശ്യപ്പെട്ടപ്പോള്‍ പാനി പൂരി തീര്‍ന്നു എന്നാണ് ദീപക് പറഞ്ഞത്. തുടര്‍ന്ന് പ്രതി തെറിവിളിക്കുകയും കടയിലെ ആളുകള്‍ പോയതിനു ശേഷം കത്തി പുറത്തെടുത്ത് ദീപക്കിന്‍റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. പിന്നീട്, അവിടെ നിന്ന് 800 മീറ്റര്‍ മാറി പാനി പൂരി കട നടത്തുന്ന തമ്മയ്യ എന്ന 44 കാരനെയാണ് പ്രതി ആക്രമിച്ചത്. കദംബ പാനി പൂരി ചോദിച്ചപ്പോള്‍ തമ്മയ്യ കൊടുത്തു. എന്നാല്‍ തമ്മയ്യ ഇയാളോട് പണം ആവശ്യപ്പെട്ടു. 30 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തമ്മയ്യയുടെ മുഖത്ത് കത്തികൊണ്ട് പരുക്കേല്‍പ്പിച്ച് കദംബ ഓടി രക്ഷപ്പെടുകയായിരുന്നു.
നാലാമത്തെ സംഭവം പാതിരാത്രി 2.30 ഓടെയായിരുന്നു. ആദില്‍ ആമിര്‍ സാബ് എന്ന 24കാരനായ ബൈക്ക് ടാക്സി ഡ്രൈവറോട് കദംബ കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. എന്നാൽ താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ കദംബ ആദിലിന്റെ കയ്യിലും കഴുത്തിലും വെട്ടി. ശേഷം മൊബൈല്‍ ഫോണും സ്കൂട്ടറും പിടിച്ചുവാങ്ങി. സംഭവം വാര്‍ത്തായായതോടെ നഗരത്തില്‍ സീരിയല്‍ കില്ലര്‍ ഇറങ്ങി എന്ന തരത്തില്‍ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു. അതൊടെ പൊലിസ് വിഷയത്തില്‍ കൃത്യത വരുത്തുകയായിരുന്നു.
Bengaluru police have ruled out the possibility of a serial killer being on the loose, following a stabbing incident that left four people injured within a span of five hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയ ഉപയോഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
uae
• 5 days ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• 5 days ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• 5 days ago
യുഎഇയിലെ ഈദുല്‍ ഫിത്തര്‍ അവധി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവോ?...
uae
• 5 days ago
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 5 days ago
വിസിറ്റ് വിസയില്‍ നിര്‍ണായക മാറ്റവുമായി സഊദി; സിംഗിള്‍ എന്‍ട്രിയോ മള്‍പ്പിള്‍ എന്‍ട്രിയോ എന്നിനി എംബസികള്‍ തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര്‍ ആശങ്കയില്‍
Saudi-arabia
• 5 days ago
വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; ഈദിയ എ.ടി.എം വഴി പെരുന്നാള്‍ പണം പിന്‍വലിക്കാം; സേവനം ഇന്നുമുതല്‍
qatar
• 5 days ago
വേനല്‍മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
Kerala
• 5 days ago
ഇമാമുമാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുത്; നിര്‍ണായക തീരുമാനവുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം
Kuwait
• 5 days ago
മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു
Kerala
• 5 days ago
പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍
Business
• 5 days ago
ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്‍ജ പൊലിസ്; വേഷം കെട്ടിച്ച യാചകന്‍ ഒറ്റമണിക്കൂറില്‍ സമ്പാദിച്ചത് 8600 രൂപ
uae
• 5 days ago
'മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്തുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു'; മസ്ജിദുല്‍ ഹറമിന്റെ ഫോട്ടോ പകര്‍ത്താനുള്ള ലൈസന്‍സ് നേടിയ ആദ്യ വനിത, അറിയാം നദാ അല്‍ ഗാംദിയെക്കുറിച്ച്
Saudi-arabia
• 5 days ago
യുഎഇയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇന്നുതന്നെ നിങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം
uae
• 5 days ago
വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാനുള്ള ദൗത്യം ഊർജിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 5 days ago
UAE Weather Updates: യുഎഇയില്‍ ഇന്ന് രാത്രി ഈ ഭാഗങ്ങളില്‍ മഴ; മൂടല്‍മഞ്ഞ് കാരണം യെല്ലോ, റെഡ് അലര്‍ട്ടുകള്‍
uae
• 5 days ago
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ
Kerala
• 5 days ago
രാജകുമാരി നൂറ ബിന്ത് ബന്ദര്‍ ബിന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ യുഎഇ നേതാക്കള്‍ അനുശോചിച്ചു
Saudi-arabia
• 5 days ago
കുട്ടികളുടെ കുറവ്: സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ
Kerala
• 5 days ago
ബോഡി ബില്‍ഡിംഗിനായി കണ്ണില്‍ക്കണ്ട മരുന്നെല്ലാം ഉപയോഗിക്കേണ്ട; പണി വരുന്ന വഴി അറിയില്ല, വ്യാജമരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി
uae
• 5 days ago
കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തതിൽ എം.ഡി.എം.എയും കഞ്ചാവും
Kerala
• 5 days ago