HOME
DETAILS

പൊതുവിദ്യാലയങ്ങളില്‍ എത്ര കായികാധ്യാപകരുണ്ടെന്ന് സര്‍ക്കാരിന് അറിയില്ല പോലും

  
Laila
February 11 2025 | 03:02 AM

The government does not know how many physical education teachers there are in public schools

തിരൂർ: പൊതു വിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ എണ്ണം എത്രയെന്ന് അറിയില്ലെന്ന് സർക്കാർ. വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഇക്കാരം വ്യക്തമാക്കിയത്. ആവശ്യപ്പെട്ട വിവരങ്ങൾ  ഈ കാര്യാലയത്തിൽ ക്രോഡീകരിച്ചിട്ടില്ല എന്ന വിചിത്രമറുപടിയാണ് അധികൃതർ നൽകിയത്. എന്നാൽ ശമ്പള വിതരണത്തിനും മറ്റുമായി സമ്പൂർണ സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെയും ഗൂഗിൾഫോം വഴിയും ഈ ഡാറ്റ സർക്കാർ ശേഖരിക്കാറുണ്ട്.

എയ്ഡഡ്, സർക്കാർ മേഖലയിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കായികാധ്യാപകരുടെ എണ്ണം മലപ്പുറം ജില്ലയിലെ പരീക്ഷാർഥിയാണ് ചോദിച്ചത്.  വിദ്യാലയങ്ങളിലെ ആറാം പ്രവർത്തിദിനത്തിലെ കണക്കെടുപ്പോടെ അധ്യയന വർഷത്തെ തസ്തികകളുടെ എണ്ണം സർക്കാർ നിജപ്പെടുത്താറുണ്ട്. കുട്ടികളുടെ എണ്ണക്കുറവിനനുസരിച്ച് തസ്തിക നഷ്ടപ്പെട്ട അധ്യാപകരിൽ സംരക്ഷണാനുകൂല്യമുള്ളവരെ വിവിധ ഇടങ്ങളിൽ സംരക്ഷിച്ച് മറ്റുള്ളവർ സർവിസിൽ നിന്ന് പുറത്താകുകയുമാണ് പതിവ്.

ഇത് പ്രകാരം നിരവധി തസ്തികകൾ ഈ വർഷവും നഷ്ടപ്പെട്ടിരുന്നു. ഇതോടെ പി.എസ്.സി പരീക്ഷ എഴുതി കാത്തിരുന്നവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിറ്റുണ്ട്. യു.പി വിഭാഗത്തിൽ 500 കുട്ടികളും ഹൈസ്കൂളിൽ 9,10 ക്ലാസുകളിലായി അഞ്ച് പിരീഡും ഉണ്ടെങ്കിലേ ആ വിദ്യാലയത്തിൽ കായികാധ്യാപക തസ്തിക അനുവദിക്കുകയുള്ളു. ഇതുമൂലം 2739  യു.പി സ്കൂളുകളിലായി 394 കായികാധ്യാപകരും 2663 ഹൈസ്കൂളുകളിൽ 1475  കായികാധ്യാപകരും മാത്രമാണുള്ളത് എന്നതാണ് അനൗദ്യോഗിക കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  7 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  7 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  7 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  7 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  7 days ago