HOME
DETAILS

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

  
സുരേഷ് മമ്പള്ളി
February 12 2025 | 03:02 AM

Department of Motor Vehicles can increase revenue by preventing corruption at check posts

കണ്ണൂര്‍: അഴിമതി തടയുന്നതിനൊപ്പം ചെക്പോസ്റ്റുകൾ വഴി വരുമാനം വർധിപ്പിക്കാനുള്ള മാർഗനിർദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. അഴിമതി വ്യാപകമെന്ന പരാതിയെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ സമൂല അഴിച്ചുപണിക്ക് കഴിഞ്ഞയാഴ്ച ഗതാഗത കമ്മിഷണർ ഉത്തരവിട്ടിരുന്നു. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനസമയം കുറച്ചും ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്ക് മാറ്റിയുമായിരുന്നു പരിഷ്കാരം. എന്നാൽ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനസമയം കുറച്ചതുകൊണ്ടുമാത്രം അഴിമതി തടയാനാകില്ലെന്നാണ് കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷന്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാറിനു നൽകിയ കത്തില്‍ പറയുന്നത്.

 സംസ്ഥാനത്തെ 20 ചെക്ക് പോസ്റ്റുകളിൽ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഗതാഗത കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കിയത്.
24 മണിക്കൂറും പരിശോധന നടത്തിയിരുന്നിടത്ത് പുതിയ ഉത്തരവുപ്രകാരം രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ എട്ടുമണിക്കൂർ പരിശോധന മതി.  ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കായിരിക്കുമെന്നും നിരന്തരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പരിശോധന നടത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. പുതിയ പരിഷ്കാരം അപ്രായോഗികമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനസമയം കുറയ്ക്കുന്നതിനു പകരം കൂടുതൽ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് 24 മണിക്കൂര്‍ പരിശോധന തുടരണമെന്ന നിർദേശമാണ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 

ഇതരസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന റോഡുകളിലെല്ലാം ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് എട്ടുമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ വാഹനപരിശോധന നടത്തണം. ഇങ്ങനെ പരിശോധന നടത്തിയാല്‍ ടാക്‌സ്, പെര്‍മിറ്റ് എന്നിവ ഇല്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങൾ തടയാനും നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. 
ഇതിനായി, ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐയും അടങ്ങിയ സ്‌ക്വാഡ് രൂപീകരിക്കണം. നിലവില്‍, ചെക്ക് പോസ്റ്റുകളിൽ അനുവദിച്ച  എം.വി.ഐ, എ.എം.വി.ഐ തസ്തികകളും ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ആർ.ടി.ഒയുടേയോ എന്‍ഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെയോ കീഴിലാക്കി അതിര്‍ത്തി റോഡുകളിലെ പരിശോധനയ്ക്ക് ഇവരെ നിയമിക്കണം.  

ചെക്ക്‌പോസ്റ്റ് കെട്ടിടങ്ങള്‍ ആധുനികവൽക്കരിക്കുകയും അപ്രധാന മേഖലകളിൽ സ്ഥിതിചെയ്യുന്ന ചെക്ക്‌പോസ്റ്റ് കെട്ടിടങ്ങള്‍ പ്രധാന അതിര്‍ത്തി റോഡുകളിലേക്ക് മാറ്റി സ്ഥാപിച്ച് വേയിങ് ബ്രിഡ്ജുകളും സ്‌കാനറുകളും സ്ഥാപിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കാഷ്‌ലൈസ് ഓഫിസുകളായി ചെക്ക്‌പോസ്റ്റുകളെ മാറ്റിയാൽ അഴിമതി തടയാനും റവന്യൂ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.  ഗതാഗത കമ്മിഷണറുടെ ഉത്തരവിനെതിരേ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ മോട്ടോര്‍ വാഹനവകുപ്പില്‍ ശീതസമരത്തിനും കളമൊരുങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  an hour ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  3 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  3 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  3 hours ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  5 hours ago
No Image

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

oman
  •  5 hours ago
No Image

ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍

Kuwait
  •  5 hours ago