
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?

അധികാരത്തിലേറി ഒട്ടേറെ ഉത്തരവുകളിൽ ഒപ്പുവെക്കുന്ന തിരക്കുകളിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരത്തിൽ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ആശ്വാസമേകുകയാണ് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്ക്. വിദേശ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിക്കപ്പെടുന്ന അമേരിക്കക്കാർക്കെതിരെയുള്ള ഫെഡറൽ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (FCPA) താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവാണ് ട്രംപ് ഒപ്പുവെച്ചത്. നിയമവുമായി ബന്ധപ്പെട്ട ഇപ്പോൾ നിലനിൽക്കുന്നതും മുന്നേ ഉണ്ടായിരുന്നതുമായ നടപടികൾ പുനഃപരിശോധിക്കുകയും നടപ്പാക്കലിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വൈകാതെ തന്നെ തയ്യാറാക്കുകയും ചെയ്യും. നിയമം ഉപയോഗിച്ച് ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അടങ്ങുന്ന ഏഴ് പേർക്കെതിരെ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ പുതിയ നിയമപ്രകാരം നിലവിലെ പ്രോസിക്യൂഷനുകൾ നിർത്തിവെക്കുന്നതിലൂടെ ഗൗതം അദാനിക്കെതിരെ യു.എസിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ അന്വേഷണങ്ങൾ വൈകുവാനും നടപടികൾ ഒഴിവാകാനും സാധ്യതയുണ്ട്.
എഫ്സിപിഎ (FCPA) നിയമം പ്രത്യക്ഷത്തിൽ ഒരു നല്ല നിയമമെന്നു തോന്നുമെങ്കിലും പ്രായോഗികതയിൽ ഇത് ഒരു ദുരന്തമാണെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് നിയമം നിലനിൽക്കുന്നതെന്നും അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയുമാണ് പുതിയ തീരുമാനമെന്നുമാണ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞത്.
എന്താണ് എഫ്‌സിപിഎ ?
വിദേശ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് നിരോധിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു ഫെഡറൽ നിയമമാണ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്റ്റ് അല്ലെങ്കിൽ എഫ്‌സിപിഎ. പൊതു വ്യാപാര കമ്പനികൾ ഇടപാടുകൾ അടങ്ങുന്ന മേഖലകളിൽ കൃത്യമായ രേഖകൾ കൈക്കൊള്ളണമെന്നും ഒരു ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും എഫ്‌സിപിഎ ആവശ്യപ്പെടുന്നു.
യുഎസ് പൗരന്മാരും അവരുടെ സ്ഥാപനങ്ങളും, അമേരിക്കൻ കമ്പനികളിലെ ഓഫിസർമാർ, ഡയരക്ടർമാർ, ജീവനക്കാർ, ഏജന്റുമാർ, ഓഹരി ഉടമകൾ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൈക്കൂലി നൽകുന്ന വിദേശ വ്യക്തികൾ അല്ലെങ്കിൽ കമ്പനികൾ, യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പരസ്യമായി വ്യാപാരം നടത്തുന്ന കമ്പനികൾ തുടങ്ങിയവർക്കാണ് എഫ്‌സിപിഎ നിയമം ബാധകമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്‍ദേശം
Kerala
• 11 days ago
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും
uae
• 11 days ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ
organization
• 11 days ago
പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍.ബിന്ദു
Kerala
• 11 days ago
കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു
Kerala
• 11 days ago
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്‌ക്രബ് ടൈഫസ്
National
• 11 days ago
4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• 12 days ago
ഉപരോധം തുടർന്ന് ഇസ്‌റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• 12 days ago
ഷോക്കടിപ്പിച്ച് സ്വര്‍ണ വില; ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 12 days ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 12 days ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്‌റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 12 days ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 12 days ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 12 days ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 12 days ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 12 days ago
ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു
Cricket
• 12 days ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 12 days ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 12 days ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• 12 days ago
നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
International
• 12 days ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 12 days ago