HOME
DETAILS

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

  
Web Desk
February 12, 2025 | 10:49 AM

Oman tightens citizenship laws Citizenship only for foreigners who have stayed in the country for 15 consecutive years

മസ്‌കത്ത്: പൗരത്വ നിയമത്തില്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് ഒമാന്‍ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവിലൂടെയാണ് വിദേശ പൗരന്മാര്‍ക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ അവതരിപ്പിച്ചത്. പൗരത്വം ലഭിക്കുന്നതിനായി വിദേശികള്‍ 15 വര്‍ഷം രാജ്യത്ത് തുടര്‍ച്ചയായി താമസിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥകളില്‍ ഉള്ളത്. ഒരു വര്‍ഷത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പൗരത്വത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

ഇതുകൂടാതെ അറബി ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍ ആവശ്യമാണ്. പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക ശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. ഉത്തരവിലെ വ്യവസ്ഥയില്‍ പറയുന്ന രീതിയിലുള്ള പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളോ മറ്റോ ഉണ്ടാവാന്‍ പാടില്ല.

ഇക്കാര്യങ്ങള്‍ക്കു പുറമേ നിലവിലുള്ള മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി രേഖാമൂലം എഴുതി നല്‍കണം. ഇതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത മറ്റൊരു പൗരത്വവും ഇല്ലെന്നും എഴുതിനല്‍കണം. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാന്‍ പാടില്ലെന്നതാണ് മറ്റൊരു നിബന്ധനയും വ്യവസ്ഥയിലുണ്ട്. പൗരത്വം ലഭിക്കുന്നതോടെ ഒമാനില്‍ ജനിച്ച വിദേശിയുടെ മക്കള്‍ക്കും അതേപോലെ ഇദ്ദേഹത്തോടൊപ്പം ഒമാനില്‍ സ്ഥിരതാമസമാക്കിയ മക്കള്‍ക്കും ഒമാന്‍ പൗരത്വം ലഭിക്കും, ഇവര്‍ക്ക് ഇവരുടെ മാതാപിതാക്കള്‍ പൗരത്വത്തിനായി താണ്ടിയ കടമ്പകളൊന്നും താണ്ടേണ്ടിവരില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമര്‍പ്പിച്ചതായി കണ്ടെത്തിയെന്ന് തിരിച്ചറിഞ്ഞാല്‍ കഠിന ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റക്യത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ തടവും 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും ചുമത്തും. പുതിയ ചട്ടങ്ങള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയമാകും പൗരത്വ അപേക്ഷകളുടെ മേല്‍നോട്ടം വഹിക്കുക. വിശദീകരണം നല്‍കാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇനി കോടതി വിധികള്‍ക്ക് വിധേയമാകില്ലെന്നും നിയമഭേദഗതിയില്‍ വിശദീകരിക്കുന്നു.

ഒരു ഒമാനി പൗരയായ സ്ത്രീയെ വിവാഹം കഴിക്കുന്ന വിദേശി 10 വര്‍ഷമായി തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ ഇയാള്‍ക്ക് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഒമാനി ഭാര്യയില്‍ ഒരു കുഞ്ഞ് പിറക്കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിബന്ധന. അറബി ഭാഷാ പ്രാവീണ്യം, സാമ്പത്തിക ശേഷി, ആരോഗ്യസുരക്ഷ, നല്ലസ്വഭാവം തുടങ്ങിയവയും ഉണ്ടായിരിക്കണം. ഒമാനി സ്ത്രീയ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന ഒരു വിദേശി അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹം വിവാഹമോചനം ചെയ്യുകയോ ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്താല്‍ പൗരത്വം നഷ്ടപ്പെടും. എന്നാല്‍ പിതാവിന്റെ ദേശീയത നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കില്ലെന്നും അവര്‍ക്ക് ഒമാനി ദേശീയത നിലനിര്‍ത്താനാകുമെന്നും നിയമം വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago