HOME
DETAILS

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
February 12 2025 | 16:02 PM

Kuwaits Ministry of Interior has issued a warning against fake websites and messages

കുവൈത്ത് സിറ്റി: ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിന് സമാനമായ പേരിൽ വ്യാജ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി മന്ത്രാലയം. പിഴ അടക്കമുള്ള സേവനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.moi.gov.ae വഴിയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ 'Sahil' ഉപയോഗിച്ചോ മാത്രമേ പണം അടയ്ക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം ആർക്കും രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കാറില്ല, അതുപോലെതന്നെ പിഴത്തുകയിൽ ഡിസ്കൗണ്ട് ഓഫർ നൽകിയിട്ടുള്ള അറിയിപ്പുകളും നൽകില്ല. ആരും ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള സംശയാസ്‌പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻതന്നെ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേന റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം അറിയിച്ചു.

ഇത്തരം വ്യാജ വെബ്സൈറ്റുകൾ വഴി നിങ്ങളുടെ വ്യക്‌തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്താൻ സാധ്യതയുണ്ടെന്നും, അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Kuwait's Ministry of Interior has issued a warning against fake websites and messages that impersonate the ministry to collect traffic violation payments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു

Kerala
  •  10 days ago
No Image

പെരിന്തൽമണ്ണയിൽ കാര്‍ വ‍ർക്ക് ഷോപ്പിൽ തീപിടുത്തം; നിരവധി കാറുകൾ കത്തി നശിച്ചു

Kerala
  •  10 days ago
No Image

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്

uae
  •  10 days ago
No Image

കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;

International
  •  10 days ago
No Image

യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്

International
  •  10 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  10 days ago
No Image

36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  10 days ago
No Image

ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ

National
  •  10 days ago
No Image

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല

Football
  •  10 days ago
No Image

സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ

National
  •  10 days ago