പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്
പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തുന്ന കുഞ്ഞൻ റോബോട്ടുകളെ കാണണോ? എന്നാൽ, അതിനായി ഇനി അധികകാലം കാത്തിരിക്കേണ്ടെന്നാണ് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി.) ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. പൂമ്പാറ്റകളുടെയും വണ്ടുകളുടെയുമൊക്കെ പണി ഈ കുഞ്ഞു റോബോട്ടിക് പ്രാണികൾ ഏറ്റെടുക്കുമത്രേ.
പറന്നുചെന്ന് വേഗത്തിൽ പരാഗണം നടത്താനും വിളവ് വർധിപ്പിക്കാനും സാധിക്കുന്ന റോബോട്ടുകളുടെ പണിപ്പുരയിലാണ് ശാസ്ത്രജ്ഞർ. അതേസമയം, ഈ മൈക്രോ-ഏരിയൽ വെഹിക്കിൾസ് (എം.എ.വി.) പരിസ്ഥിതിക്ക് ദോഷകരമാകില്ല.
പരാഗണം നടത്തുന്ന പ്രാണികൾ കുറയുന്നത് പ്രകൃതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞർ ഇത്തരമൊരു കണ്ടുപിടുത്തത്തിനായി ശ്രമിക്കുന്നത്. അതേസമയം, യന്ത്രങ്ങൾ പൂമ്പൊടിവാഹകരാകുന്ന ഈ സൂത്രം അത്ര പുതിയതൊന്നുമല്ല, പക്ഷേ മുൻപ് നിർമിച്ചവ നശിച്ചുപോവുകയായിരുന്നു. അതിനാൽ, ഒരു ഗ്രാമിൽ താഴെ ഭാരവും, സാധാരണ പ്രാണികളെപ്പോലെ ചിറകടിച്ച് പറക്കാനുള്ള കഴിവും, അസാധാരണ മെയ്വഴക്കവുമുള്ള കൂടുതൽ കാര്യക്ഷമമായവ ഉണ്ടാക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. 'ദി ജേണൽ ഓഫ് സയൻസ് റോബോട്ടിക്‌സി'ലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Inspired by the flight patterns of butterflies, researchers have developed robot "pollinators" that can mimic the insects' movements to pollinate plants, offering a potential solution for declining bee populations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."