HOME
DETAILS

ബെം​ഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ

  
February 13, 2025 | 4:09 AM

Bengaluru Airport Receives Drone Attack Threat via Email

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ബെംഗളൂരുവിൽനിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു സന്ദേശം.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. അധികൃതർ ഉടൻതന്നെ പൊലിസിൽ വിവരം അറിയിച്ചു. തുടർന്ന്, പൊലീസും ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.

ഭീഷണി വ്യാജമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. [email protected] എന്ന ഇമെയിൽ വിലാസത്തിൽനിന്നാണ് ഭീഷണി സന്ദേശം അയച്ചത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് നേരത്തെ ഒരു കത്ത് അയച്ചിരുന്നുവെന്നും ഇതിന് മറുപടി ലഭിച്ചില്ലെങ്കിൽ വിമാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. സംഭവത്തിൽ എയർപോർട്ട് പൊലിസ് കേസെടുത്തു.

Bengaluru's Kempegowda International Airport has received a threat of a drone attack through an email, prompting airport authorities to heighten security measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  4 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  4 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  4 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  4 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  4 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  4 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago