HOME
DETAILS

കൊടി സുനിക്ക് 60 ദിവസം, മൂന്ന് പേര്‍ 1000 ദിവസത്തിലധികം പുറത്ത്; ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ യഥേഷ്ടം

  
February 13 2025 | 04:02 AM

tp-chandrasekharan-murder-parole-controversy

തിരുവനന്തപുരം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചു. ആറ് പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

ടി.പി കേസ് പ്രതികള്‍ക്ക് എത്ര ദിവസം പരോള്‍ നല്‍കി, എന്ത് ആവശ്യത്തിനാണ് നല്‍കിയത്, ആരുടെ നിര്‍ദേശ പ്രകാരമാണ് പരോള്‍ നല്‍കിയത് എന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. 

കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു. അതേസമയം, കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോള്‍ അനുവദിച്ചത്. 

എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കൊവിഡ് സ്പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a day ago
No Image

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

International
  •  a day ago
No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  a day ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  a day ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  a day ago