HOME
DETAILS

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

  
Web Desk
February 13 2025 | 07:02 AM

Prime Minister Narendra Modi Arrives in the US for Key Talks with President Trump on Trade Defense and More

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ട് ദിവസത്തെ ഉഭയകക്ഷി കൂടിക്കാഴ്ചക്കായി യു.എസിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോദിവൈറ്റ് ഹൗസിലെത്തിയത്. ട്രംപ് രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിനുശേഷം മോദിയുടെ ആദ്യ യു. എസ് സന്ദര്‍ശനമാണിത്. വലിയ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്. 

വ്യാപാരം , ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം, തന്ത്രപരമായ സഹകരണം എന്നിവയുള്‍പ്പെടെ പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് അനുവദിച്ച ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസിന്റെ നീക്കം ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നതിനാല്‍ ഈ വിഷയവും ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതികള്‍, ഭീകരതയ്ക്കുള്ള പിന്തുണ എന്നിവയ്‌ക്കെതിരെയുള്ള ഉപരോധമാണ് യുഎസ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായ ടെസ്‌ല സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ-യു.എസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും ഇന്ത്യയുടെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോദി ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പ്രയോജനമാകുന്ന വിധത്തില്‍ ലോകത്തിന്റെ മികച്ച ഭാവിക്ക് വേണ്ടിയും അമേരിക്കയും ഇന്ത്യയും യോജിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും എന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നിരവധി ഇന്ത്യയ്ക്കാരെ അനധികൃത കുടിയേറ്റം കണ്ടെത്തി അമേരിക്ക നാടുകടത്തിയത്. ഇതിനെതിരെ രാജ്യമെങ്ങും വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മോദിയുടെ സന്ദര്‍ശനം അമേരിക്കന്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 18000 ത്തോളം ഇന്ത്യയ്ക്കാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഫെബ്രുവരി 5 ന് 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സൈനിക വിമാനത്തില്‍ ബന്ദികളെ പോലെ വിലങ്ങ് വെച്ച് കുടിയേറ്റക്കാരെ നാടുകടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 

യുഎസില്‍ താമസിക്കുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ നാടുകടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ നാടുകടത്തലില്‍ ഇന്ത്യയുടെ ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കും എന്നാണ് സൂചന. 

ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കയിലെത്തുന്ന ലോകനേതാക്കളില്‍ നാലാമതാണ് മോദിയുടെ സ്ഥാനം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവര്‍ നേരത്തെ യുഎസ് സന്ദര്‍ശിച്ചിരുന്നു. 

വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസില്‍ തന്നെയാണ് പ്രധാനമന്ത്രി താമസിക്കുക. ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഹോട്ടല്‍ എന്ന് അറിയപ്പെടുന്ന ഇടമാണിത്.  മുന്‍കാലങ്ങളില്‍ നിരവധി പ്രസിഡന്റുമാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും ലോക നേതാക്കള്‍ക്കും ഇവിടം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

 

Indian Prime Minister Narendra Modi has arrived in the United States for a two-day bilateral meeting with President Donald Trump at the White House. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-17-03-2025

PSC/UPSC
  •  3 hours ago
No Image

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ

Kerala
  •  4 hours ago
No Image

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ

National
  •  4 hours ago
No Image

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

Cricket
  •  4 hours ago
No Image

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

National
  •  5 hours ago
No Image

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി

Kerala
  •  5 hours ago
No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  5 hours ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  6 hours ago