ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത
ഷാര്‍ജ: ഷാര്‍ജയില്‍ വെച്ച് ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെവീണ പ്രവാസിക്ക് ദാരുണാന്ത്യം. 44 വയസ്സുള്ള സിറിയ പൗരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ജനുവരി 31ന് രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്. ഇതുവഴി കടന്നുപോയ വഴിയാത്രികരാണ് സിറിയന്‍ പൗരന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ വഴിയാത്രികര്‍ എമര്‍ജന്‍സി ടീമിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസും സിഐഡി വിഭാഗവും നാഷണല്‍ ആംബുലന്‍സ് സംഘവും ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. പരിശോധന നടത്തിയ അധികൃതര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രവാസിയുടെ മൃതദേഹം 11.30ഓടെ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് ലാബിലേക്കും മാറ്റുകയായിരുന്നു. പ്രവാസി താഴേക്ക് വീണതെങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ആണോയെന്ന കാര്യത്തിലും അന്വേഷണമുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Expatriate dies after falling from high-rise building in Sharjah; Unclear how it fell
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."