HOME
DETAILS

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം

  
Web Desk
February 14 2025 | 03:02 AM

K Gopalakrishnan IAS Gets New Appointment After Suspension Over WhatsApp Group Controversy

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം. വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി എം.ഡി ആയാണ് പുതിയ നിയമനം. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. 

ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനായിരുന്നു ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍.  ഹിന്ദു ഗ്രൂപ്പിന് പുറമെ ഒരു ഐഎഎസ് മുസ്‌ലിം ഗ്രൂപ്പും ഗോപാല കൃഷ്ണന്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും നിയമനം നല്‍കിയിരുന്നില്ല.

ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെ കെ. ഗോപാലകൃഷ്ണന്‍ ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തില്‍ മെറ്റയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലിസ് തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനു കാരണമായ കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപ്പടി നിലനില്‍ക്കുമ്പോഴാണ് ഗോപാലകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചത്.

സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയ പി.ബി.നൂഹിന് വീണ്ടും സപ്ലൈകോ ചെയര്‍മാന്റെ ചുമതല നല്‍കിയിട്ടുണ്ട്. നൂഹിന് പകരം ജൂനിയര്‍ ഐ.എ.എസുകാര്‍ക്ക് സപ്ലൈകോ തലപ്പത്ത് നിയമനം നല്‍കിയതിനെതിരെ ഭക്ഷ്യമന്ത്രി പരാതി ഉന്നിച്ചയിരുന്നു. ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് പുറമേയാണ് നൂഹിന് സപ്ലൈകോയുടെ ചുമതല കൂടി നല്‍കിയിരിക്കുന്നത്. അതേസമയം അശ്വതി ശ്രീനിവാസ് സപ്ലൈകോ എം.ഡിയായി തുടരും. ഷര്‍മിള മേരി ജോസഫിന് വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതല നല്‍കി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഷര്‍മിള മേരി ജോസഫ്. കൊച്ചി സബ് കലക്ടര്‍ കെ.മീരക്ക് എറണാകുളം ഡവലപ്‌മെന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  4 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  4 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  4 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  4 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  4 days ago
No Image

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

Saudi-arabia
  •  4 days ago
No Image

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  4 days ago
No Image

താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരന്‍ പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

Kerala
  •  4 days ago
No Image

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

National
  •  4 days ago