HOME
DETAILS

ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ് 

  
Laila
February 15 2025 | 03:02 AM

Chandrachud answered in the BBC interview

ന്യൂഡല്‍ഹി:ബി.ബി.സി ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ സാക്കറുമായുള്ള 'ഹാര്‍ഡ് ടാള്‍ക്ക്' അഭിമുഖത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേരിട്ടത് കടുത്ത ചോദ്യങ്ങള്‍. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം, ആരാധനാലയ സംരക്ഷണ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370 ാം വകുപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള അതിവൈകാരികവും സുപ്രധാനവുമായ കേസുകളില്‍ ഭരണകക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പുറത്തുവന്ന ഉത്തരവുകളില്‍ പങ്കാളിയായ ചന്ദ്രചൂഡ്, ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.

ജമ്മുകശ്മീരിന്റെ 370 ാം വകുപ്പ് റദ്ദാക്കിയ വിധിയെ അദ്ദേഹം അഭിമുഖത്തില്‍ ന്യായീകരിച്ചു. 370ാം വകുപ്പ് റദ്ദാക്കിയതില്‍ നിയമ പണ്ഡിതര്‍ക്ക് നിരാശയുണ്ടായിട്ടുണ്ടെന്ന നിരീക്ഷണത്തിന്, ഭരണഘടനയിലെ പരിവര്‍ത്തന വ്യവസ്ഥകളുടെ ഭാഗമായിരുന്ന ആര്‍ട്ടിക്കിള്‍ 370 എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ഇത്തരത്തിലുള്ള വ്യവസ്ഥ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ അത് സ്വീകാര്യമാണെന്ന് അംഗീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. 

കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞതായും ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു. കശ്മീരില്‍ ജനാധിപത്യം തിരികെയെത്തിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന ചന്ദ്രചൂഡിന്റെ മറുപടിക്ക്, സമ്പൂര്‍ണമായ സംസ്ഥാന പദവിയില്ലാതെയുള്ള പുനസ്ഥാപനം എന്ന് മറുചോദ്യമുന്നയിച്ച് അദ്ദേഹത്തെ സ്റ്റീഫന്‍ സാക്കര്‍ തിരുത്തുന്നുമുണ്ട്. 

താങ്കളെപ്പോലെയുള്ള മേല്‍ജാതിക്കാരാണല്ലോ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അടക്കിവാഴുന്നതെന്നും, ഇവിടെ ലിംഗ, സാമുദായികനീതി കാണുന്നില്ലല്ലോ എന്നുമുള്ള ചോദ്യത്തോട് കണക്കുകള്‍ സഹിതമുള്ള മറുപടി പറയാന്‍ ചന്ദ്രചൂഡിന് കഴിഞ്ഞില്ല.ബാബരി മസ്ജിദ് കേസ് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം വിശദമായി പ്രതികരിച്ചെങ്കിലും ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ഉണ്ടായത്.

ചോദ്യം: താങ്കള്‍ ഉള്‍പ്പെട്ട ബഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ആരാധനാലയ നിയമത്തിന് ഒരു അപവാദമേയുള്ളുവെന്നും അത് അയോധ്യകേസില്‍ മാത്രമാണെന്നുമാണ് അതില്‍ കോടതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗ്യാന്‍വാപി കേസിലെ വിധി വിമര്‍ശിക്കപ്പെട്ടത്.?

ഉത്തരം: അയോധ്യ കേസില്‍ വസ്തുതാപരമായ തര്‍ക്കമാണ് പരിശോധിച്ചത്. വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. അതിനെ വിമര്‍ശിക്കാനും അംഗീകരിക്കാനുമുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഗ്യാന്‍വാപി കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞിട്ടില്ല. 

ചോദ്യം: അയോധ്യകേസിലെ വിധിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ദൈവികതയിലേക്ക് തിരിഞ്ഞെന്നാണ് വിമര്‍ശനം.

ഉത്തരം: ആയിരത്തോളം പേജുകളുള്ള വിധിയാണ് അയോധ്യയിലേത്. ഓരോ പേജിലും വസ്തുതകളുടെയും തെളിവുകളുടെയും വിശകലനമാണ്. 
വിശ്വാസം എന്നത് എന്നെ സംബന്ധിച്ച് വെറും വിശ്വാസമല്ല. സാര്‍വ്വലൗകികതയും സഹാനുഭൂതിയുമാണ് വിശ്വാസം എന്നെ പഠിപ്പിക്കുന്നത്.  
ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു ജഡ്ജി ഭക്തനോ നിരീശ്വരവാദിയോ ആവേണ്ടതില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  18 hours ago
No Image

രാജ്യത്തെ 591 തെരുവുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  18 hours ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  18 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  19 hours ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  19 hours ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  19 hours ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  19 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  19 hours ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  19 hours ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  19 hours ago