HOME
DETAILS

ഇനി ഷോപ്പിംഗ് മാമാങ്കം; റമദാനിന്‍റെ തുടക്കത്തില്‍ 65 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ദുബൈ മാള്‍

  
Shaheer
February 15 2025 | 06:02 AM

Dubai Mall to open 65 new stores at the start of Ramadan

ദുബൈ: മാര്‍ച്ച് 1 ന് ആരംഭിക്കുന്ന വിശുദ്ധ റമദാനിന്റെ തുടക്കത്തില്‍ ഒരു പുതിയ വിഭാഗം കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബൈ മാള്‍.

എമ്മാര്‍ പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകനായ മുഹമ്മദ് അലബ്ബാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ വിഭാഗത്തില്‍ 65 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളും എഫ് & ബി ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജൂണില്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ദുബൈ മാളില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ വലിയ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 240 പുതിയ ആഡംബര സ്റ്റോറുകളും ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടും. 

2023ല്‍ ഭൂമിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച സ്ഥലമായി ദുബൈ മാള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 105 ദശലക്ഷം സന്ദര്‍ശകരുമായി റെക്കോര്‍ഡ് നേട്ടമാണ് ദുബൈ മാള്‍ 2023ല്‍ കൈവരിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ആ വര്‍ഷം ഉണ്ടായത്.

ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളാണ് ദുബൈ മാള്‍. നിലവില്‍, 1.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ മാളില്‍ 1,200ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.

Dubai Mall to open 65 new stores at the start of Ramadan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  2 days ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  2 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  2 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  2 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  2 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  2 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  2 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  2 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  2 days ago