HOME
DETAILS

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

  
February 15 2025 | 15:02 PM

Keralas Transportation Landscape Undergoes Significant Transformation CM

കോഴിക്കോട്: സംസ്ഥാനത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ആറ് വരിയായി വികസിച്ച ദേശീയ പാത, മലയോര ഹൈവെ, തീരദേശ ഹൈവെ, കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത, ഇത്തരം വലിയ പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിന്‍റെ ചിത്രം വലിയ രീതിയിൽ മാറുകയാണെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. 

വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി- കക്കാടംപൊയിൽ പാത ഉദ്ഘാടനവും, മലപുറം-കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും നിർവഹിച്ച് കൂടരഞ്ഞിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തുതന്നെ സ്റ്റാർട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല, അതോടെ അവർ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും, ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. 

റോഡു വികസനത്തിലൂടെ നടക്കുന്നത് നാടിന്റെ മൊത്തം വികസനമാണ്, ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമെ മലയോര, തീരദേശപാതകൾ കൂടി യാഥാർഥ്യമാകുന്നു, ഇതിനു രണ്ടിനും മാത്രം ഏകദേശം 10000 കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോവളം-ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. കൂടാതെ, തിരുവനന്തപുരം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്, താമസിയാതെ അതും സാധ്യമാകും. യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ജലപാത ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണെന്നുംമ മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇത് സാധ്യമാക്കിയത് 2016 മുതലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ്. ഈ മാറ്റങ്ങൾ കേരളത്തെ ഇനിയും വലിയതോതിൽ മുന്നോട്ടു നയിക്കും മുഖ്യമന്ത്രി പറഞ്ഞു. നടക്കാൻ പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയുടെ അധ്യക്ഷൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാതയില്ല.  ഇതിലൂടെ വലിയ കുതിപ്പാണ് കാർഷിക- വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടാകാൻ പോകുന്നതെന്ന് പറഞ്ഞ മന്ത്രി, വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. റീച്ചിലെ അലൈൻമെന്റിൽ നിന്ന് ഒഴിവായിപ്പോയ മേലേകൂമ്പാറ-ആനകല്ലുമ്പാറ-അകംപുഴ-താഴെകക്കാട് ഭാഗത്ത്‌ കണക്ടിങ് റോഡ് നിർമിക്കുന്നതിന് 26.25 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 

Kerala's transportation system is witnessing major changes, according to the Chief Minister. For more details on this development, you can try searching online for the latest updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  3 days ago
No Image

യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്

uae
  •  3 days ago
No Image

അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates

uae
  •  3 days ago
No Image

കളമശേരി പൊളിടെക്‌നിക്കില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പൊലിസ് കമ്മീഷണറെ അറിയിച്ചത് പ്രിന്‍സിപ്പല്‍

Kerala
  •  3 days ago
No Image

മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നു ഫിലിം സിറ്റിക്ക് ഭൂമി അനുവദിച്ചു, കേന്ദ്രത്തിന്റെ ₹400 കോടി സഹായം

National
  •  3 days ago
No Image

സ്വർണവിലയിൽ നേരിയ കുറവ്

Kerala
  •  3 days ago
No Image

വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി

Kerala
  •  3 days ago
No Image

ട്രംപിന്റെ താരിഫുകൾ, ടെസ്‌ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക

justin
  •  3 days ago
No Image

കണ്ണൂരില്‍ മരുന്ന് മാറി നല്‍കിയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാർച്ച് 24, 25, നാലുദിവസം തുടർച്ചയായി ബാങ്കുകൾ അടച്ചിടും

National
  •  3 days ago