HOME
DETAILS

ഇഡി ചമഞ്ഞ് റെയ്ഡ്;കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം കവര്‍ന്നു, കൊടുങ്ങല്ലൂര്‍ എ.എസ്.ഐ അറസ്റ്റില്‍

  
February 16, 2025 | 6:03 AM

kodungalur asi arrested for fraud case at karnataka

തൃശൂര്‍: കര്‍ണാടകയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചമഞ്ഞ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അറസ്റ്റില്‍. കര്‍ണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ (50) ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

കവര്‍ച്ചയില്‍ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു. കര്‍ണാടക സ്വദേശികളാണ് രണ്ട് പേര്‍ കൂടി പ്രതികളാണെന്നാണ് അറിയുന്നത്. 

കഴിഞ്ഞ ജനുവരി മൂന്നിനാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കോള്‍നാട് നര്‍ഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടില്‍ 'റെയ്ഡ്' നടത്തിയത്. രാത്രി എട്ടോടെ തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറുകയായിരുന്നു. സുലൈമാന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനു വീട്ടില്‍ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈല്‍ ഫോണുകളും സംഘം പിടിച്ചെടുത്തു.

തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാല്‍ പൊലീസിനു പരാതി നല്‍കുകയായിരുന്നു.  3 പേര്‍ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇവരെ  ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്. പിന്നാലെ മാപ്രാണം മടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  8 hours ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  8 hours ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  8 hours ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  9 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  9 hours ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  10 hours ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  10 hours ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  10 hours ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  11 hours ago