HOME
DETAILS

'ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർ​ഗനിർദേശങ്ങളുമായി സുപ്രീം കോടതി

  
Ajay
February 18 2025 | 17:02 PM

States have a responsibility to consider granting leniency Supreme Court issues guidelines on leniency

ഡൽഹി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രമേ ശിക്ഷ ഇളവിന്‌ പരിഗണിക്കുകയുള്ളുവെന്ന സാഹചര്യമാണ്‌ നിലവിലിലുള്ളത്‌. ഇത്തരം നിലപാടുകൾ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന്‌ കോടതി പറഞ്ഞു. കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ നൽകാൻ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങൾ രണ്ടുമാസത്തിനുള്ളിൽ നയമുണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവരിലും വിവിധ കാലം തടവിന്‌ ശിക്ഷിക്കപ്പെട്ടവരിലും ശിക്ഷ ഇളവിന്‌ അർഹതയുള്ളവരുടെ പട്ടികകൾ ജയിൽ സൂപ്രണ്ടുമാർ തയ്യാറാക്കി സംസ്ഥാന സർക്കാരുകൾക്ക്‌ കൈമാറേണ്ടത്താണ്. ആ പട്ടിക പരിശോധിച്ച്‌ ശിക്ഷ ഇളവ്‌ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. കുറ്റകൃത്യത്തിന്റെ പ്രകൃതം, ശിക്ഷ ഇളവ്‌ കിട്ടി പുറത്തിറങ്ങിയാൽ പുതിയ ജീവിതം തുടങ്ങാനുള്ള സാധ്യതകൾ, ക്രിമിനൽ പശ്‌ചാത്തലം പോലെയുള്ള ഘടകങ്ങൾ പരിശോധിച്ചാകണം ശിക്ഷ ഇളവിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട്‌ സ്വമേധയാ എടുത്ത കേസിലാണ്‌ സുപ്രീംകോടതി പ്രധാനപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  27 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  44 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago